Top Stories

താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ ബാഴ്‌സ നേര്‍വഴിക്ക് തന്നെ: ടെബാസ്

Haroon Rasheed
Jose Manuel Franco - Desayunos Deportivos Europa Press
Jose Manuel Franco - Desayunos Deportivos Europa Press / AFP7/GettyImages
facebooktwitterreddit

എഫ്.സി ബാഴ്‌സലോണയുടെ പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യുന്ന വിഷയത്തില്‍ പ്രതികരിച്ച് ലാ ലീഗ പ്രെസിഡന്റ് ഹാവിയര്‍ ടെബാസ്. പ്ലെയര്‍ രജിസ്‌ട്രേഷനില്‍ ബാഴ്‌സലോണ ശരിയായ മാര്‍ഗത്തിലൂടെ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് ടെബാസ് പറഞ്ഞു.

പക്ഷെ ഇതിന് സമയം എടുക്കും, കാര്യങ്ങള്‍ വിചാരിച്ച പോലെ നടക്കാന്‍ ബാഴ്‌സലോണ ഇനിയും കുറച്ചു കാര്യങ്ങള്‍ കൂടി ചെയ്തു തീര്‍ക്കേണ്ടത് അവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
'ക്ലബ്ബിന്റെ സാമ്പത്തിക പുനരുദ്ധാരണ നടപടികളെ കുറിച്ചും ടീം വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന താരങ്ങളെ കുറിച്ചും തങ്ങള്‍ക്ക് ബോധ്യം വന്നിട്ടുണ്ട്.

എല്ലാം കൃത്യമായി നടന്നാല്‍ പുതിയ താരങ്ങളെ റജിസ്ട്രര്‍ ചെയ്യാന്‍ ബാഴ്‌സലോണക്ക് സാധിക്കും.'ടെബാസ് പറഞ്ഞു. ലാ ലീഗ തുടങ്ങുന്നതിന് മുന്‍പ് തന്നെ എല്ലാം ചെയ്തു തീര്‍ക്കാന്‍ ബാഴ്‌സക്ക് കഴിയുമെന്ന് പ്രത്യാശിച്ച ടെബാസ് ഇനിയും അവര്‍ക്ക് മുന്നില്‍ സമയം ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഫ്രാങ്കി ഡി യോങ്ങിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ചും ടെബാസ് പ്രതികരിച്ചു.ലാ ലീഗയുടെ രീതികള്‍ അനുസരിച്ച് ഒരിക്കലും താരങ്ങളില്‍ സമ്മര്‍ദ്ദം ചെലുതാനോ അവരെ മാറ്റി നിര്‍ത്താനോ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇത് നിയമവും ധാര്‍മികമായ ഉത്തരവാദിത്വവും ആണ്. ഈ വിഷയത്തില്‍ എല്ലാ നിയമ വശങ്ങളെ കുറിച്ചും ബാഴ്‌സലോണക്ക് ധാരണയുണ്ടെന്നും ടെബാസ് കൂട്ടിച്ചേര്‍ത്തു. ബാഴ്‌സലോണ താരങ്ങളെ ടീമിലെത്തിക്കുന്ന രീതിയെ കുറിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു. ബയേണ്‍ മ്യൂണിക് പരിശീലകനും ബാഴ്‌സലോണക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.

facebooktwitterreddit