Top Stories

കോപ അമേരിക്കയില്‍ ബ്രസീല്‍ വനിതകള്‍ ഫൈനലില്‍

Haroon Rasheed
Spain v Brazil - International Women Friendly
Spain v Brazil - International Women Friendly / Aitor Alcalde Colomer/GettyImages
facebooktwitterreddit

വനിതാ കോപ അമേരിക്കയില്‍ ഒരിക്കല്‍ കൂടെ ബ്രസീല്‍ ഫൈനലില്‍. ഇന്ന് നടന്ന സെമി ഫൈനലില്‍ പരാഗ്വേയെ തോല്‍പ്പിച്ച് ആണ് ബ്രസീല്‍ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു ബ്രസീലിന്റെ വിജയം. മത്സരത്തിന്റെ 16ആം മിനുട്ടില്‍ ആരി ബോര്‍ഗസിലൂടെയാണ് ബ്രസീല്‍ ഇന്ന് ലീഡ് എടുത്തത്. ഒരു ഇടം കാലന്‍ ഷോട്ടിലൂടെ ആയിരുന്നു ബോര്‍ഗസ് ബ്രസീലിന് ലീഡ് നല്‍കിയത്.



28ആം മിനുട്ടില്‍ ബിയാട്രിസ് സെനരറ്റോയിലൂടെ ബ്രസീല്‍ രണ്ടാം ഗോളും നേടി. ഇതും ഒരു ഇടംകാലന്‍ സ്‌ട്രൈക്ക് ആയിരുന്നു. ഈ വിജയത്തോടെ ബ്രസീല്‍ അടുത്ത വനിതാ ലോകകപ്പിനു യോഗ്യത നേടി. ഫൈനലില്‍ കൊളംബിയയെ ആകും ബ്രസീല്‍ നേരിടുക. അര്‍ജന്റീനയെ തോല്‍പ്പിച്ച് ആയിരുന്നു കൊളംബിയ ഫൈനലില്‍ എത്തിയത്.

ഇതുവരെ നടന്ന എട്ട് വനിതാ കോപ അമേരിക്കയില്‍ ഏഴിലും ബ്രസീല്‍ ആണ് കിരീടം നേടിയത്. അതേ സമയം വനിതാ വിഭാഗത്തിന്റെ യൂറോകപ്പും പുരോഗമിക്കുന്നുണ്ട്.ഇന്നലെ നടന്ന ആദ്യ സെമി ഫൈനലില്‍ എതിരില്ലാത്ത നാലു ഗോളിന് സ്വീഡനെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ കരുത്തരായ ഫ്രാന്‍സും ജര്‍മനിയും തമ്മിലാണ് പോരാട്ടം. തുടര്‍ന്ന് ശനിയാഴ്ചയായിരിക്കും വെംബ്ലിയില്‍ വനിതാ യൂറോകപ്പിന്റെ കലാശപ്പോരാട്ടം നടക്കുക. ഇതുവരെ നടന്ന ഒരു മത്സരത്തിലും തോല്‍ക്കാതെയായിരുന്നു ഇംഗ്ലണ്ട് ഫൈനല്‍ വരെ എത്തിയത്. നിലവില്‍ ഇംഗ്ലാണ്ട് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.

facebooktwitterreddit