Top Stories

ഡിയേഗോ കോസ്റ്റ സ്‌പെയിനിലേക്ക് തിരികെയെത്തുന്നു

Haroon Rasheed
Corinthians v Sao Paulo - Brasileirao 2022
Corinthians v Sao Paulo - Brasileirao 2022 / Ricardo Moreira/GettyImages
facebooktwitterreddit

സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റ ബ്രസീല്‍ വിട്ട് സ്‌പെയിനിലേക്ക് എത്തുന്നു. സ്പാനിഷ് ക്ലബായ റയോ വല്ലെകാനോ ആണ് ഡിയേഗോ കോസ്റ്റയെ സ്‌പെയിനില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുക ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുമ്പ് 2012ല്‍ കോസ്റ്റ ഒരു സീസണില്‍ റയോ വല്ലെകാനോയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചിട്ടുണ്ട്.ബ്രസീലില്‍ ക്ലബായ അത്‌ലറ്റിക്കോ ഡൊ മെറീനോയില്‍ ആണ് കോസ്റ്റ അവസാനം കളിച്ചത്ം ഇപ്പോള്‍ താരം ഫ്രീ ഏജന്റാണ്. ബ്രസീലിലേക്ക് പോകും മുമ്പ് അത്‌ലറ്റിക്കോ മാഡ്രിഡിനായാണ് അവസാനം കോസ്റ്റ കളിച്ചത്.


മുമ്പ് മൂന്ന് സീസണില്‍ ചെല്‍സിയില്‍ ഉണ്ടായിരുന്ന കോസ്റ്റ ചെല്‍സിക്ക് ഒപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡില്‍ രണ്ടു ഘട്ടങ്ങളിലായി കളിച്ച കോസ്റ്റ അവര്‍ക്ക് ഒപ്പം രണ്ട് ലീഗ് കിരീടം ഉള്‍പ്പെടെ ഏഴു കിരീടങ്ങളും നേടിയിട്ടുണ്ട്. സ്‌പെയിനായി അന്താരാഷ്ട്ര തലത്തിലും കോസ്റ്റ കളിച്ചിട്ടുണ്ട്.

യൂറോപ്പിലെ ഏതാണ്ട് എല്ലാ ലീഗുകളിലും കളിച്ച താരമാണ് കോസ്റ്റ. 2006ല്‍ ബ്രാഗയില്‍ നിന്നായിരുന്നു താരത്തിന്റെ പ്രൊഫഷണല്‍ കരിയറിന് തുടക്കം കുറിച്ചത്. പിന്നീട് പെനാഫിയല്‍ ക്ലബില്‍ ലോണടിസ്ഥാനത്തില്‍ കളിച്ചു. പിന്നീട് അത്‌ലറ്റികോ മാഡ്രിഡിലെത്തിയ താരം മൂന്ന് ക്ലബില്‍ വീണ്ടും ലോണടിസ്ഥാനത്തില്‍ കളിച്ചു. സെല്‍റ്റ, അല്‍ബികേറ്റ, ബ്രാഗ തുടങ്ങിയ ക്ലബുകളിലായിരുന്നു താരം കളിച്ചത്. പിന്നീട് വയ്യഡോളിഡില്‍ കഴിച്ച കോസ്റ്റ ചെല്‍സിയിലും കളിച്ചിട്ടുണ്ട്. അത്‌ലറ്റിക്കോക്ക് വേണ്ടിയാണ് കൂടുതല്‍ സമയവും കളിച്ചിട്ടുള്ളത്.

facebooktwitterreddit