ജോബി ജസ്റ്റിന് ഈസ്റ്റ് ബംഗാളില്‍ തിരികെയെത്താന്‍ സാധ്യത

കേരളത്തിന്റെ യുവ സ്ട്രൈക്കര്‍ ജോബി ജസ്റ്റിനെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയേക്കും. ജോബി ജസ്റ്റിനുമായി ഈസ്റ്റ് ബംഗാള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കൊല്‍ക്കത്ത എജീസില് ജോലി ചെയ്യുക ആണ് ജോബി. ജോബി ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നുണ്ട്.കഴിഞ്ഞ സീസണില്‍ ചെന്നൈയിന് താരമായിരുന്നു ജോബി.
ചെന്നൈയിനില്‍ കാര്യമായി അവസരങ്ങള്‍ താരത്തിന് കിട്ടിയിട്ടില്ല. ആകെ 3 മത്സരം മാത്രമെ ജോബി ജസ്റ്റിന് കഴിഞ്ഞ സീസണില്‍ ഇതുവരെ കളിച്ചിട്ടുള്ളൂ.മുമ്പ് ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനായി ഗംഭീര പ്രകടനം നടത്താന്‍ ജോബി ജസ്റ്റിന് ആയിരുന്നു. ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ക്കും ജോബി ജസ്റ്റിന്റെ തിരിച്ചുവരവ് സന്തോഷം നല്‍കും. എ ടി കെ മോഹന്‍ ബഗാനില്‍ നിന്നായിരുന്നു ജോബി കഴിഞ്ഞ സീസണ് തുടക്കത്തില്‍ ചെന്നൈയിനില്‍ എത്തിയത്.
രണ്ടു സീസണോളം ജോബി എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ആദ്യ സീസണില്‍ എ ടി കെ കൊല്‍ക്കത്തയ്ക്ക് ഒപ്പം ഐ എസ് എല്‍ കിരീടം നേടാന്‍ ജോബിക്ക് ആയിരുന്നു. കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി മിന്നും പ്രകനടം പുറത്തെടുത്തിരുന്ന രണ്ട് താരങ്ങളെ ഈസ്റ്റ് ബംഗാള്‍ ടീമിലെത്തിച്ചിരുന്നു.
കേരളത്തിന്റെ ക്യാപ്റ്റനായിരുന്ന ജിജോ ജോസഫ്, സന്തോഷ് ട്രോഫിയിലെ ടോപ് സ്കോററായിരുന്നു ജെസിന് ടി എന്നിവരെയായിരുന്നു ഈസ്റ്റ് ബംഗാള്‍ ടീമിലെത്തിച്ചത്. അടുത്ത സീസണിലേക്കായി മികച്ച താരങ്ങളെ ടീമിലെത്തിച്ച് ശക്തമായ രീതിയിലാണ് കൊല്‍ക്കത്തയിലെ വമ്പന്മാര് ഇപ്പോള്‍ ഒരുങ്ങുന്നത്.