Top Stories

സന്തോഷ് ട്രോഫി താരങ്ങളായ ജിജോ ജോസഫും ജെസിനും ഐ.എസ്.എല്ലില്‍ കളിക്കും

Haroon Rasheed
INDIA-FBL-2021-COPA AMERICA-ARG-FANS
INDIA-FBL-2021-COPA AMERICA-ARG-FANS / ARUNCHANDRA BOSE/GettyImages
facebooktwitterreddit

കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത കേരള ക്യാപ്റ്റന്‍ ജിജോ ജോസഫും ടോപ് സ്‌കോററായിരുന്ന ജെസിനും
ഇനി ഐ.എസ്.എല്ലില്‍ കളിക്കും. ഇരുവരെയും ഐ.എസ്.എല്‍ ക്ലബായ ഈസ്റ്റ് ബംഗാളാണ് സ്വന്തമാക്കിയിരുന്നത്. ഒരു വര്‍ഷത്തെ കരാറിലാകും കേരളത്തിന്റെ ക്യാപ്റ്റന്‍ കൊല്‍ക്കത്തയിലേക്ക് പോകുന്നത്. ജിജോയുടെ ആദ്യ ഐ.എസ്.എല്‍ ക്ലബാകും ഈസ്റ്റ് ബംഗാള്‍.
കേരളത്തിനായി ഏഴ് തവണ സന്തോഷ് ട്രോഫി കളിച്ച താരമാണ് ജിജോ ജോസഫ്. മഞ്ചേരിയില്‍ നടന്ന ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകള്‍ അദ്ദേഹം നേടിയിരുന്നു. അതേ സമയം രണ്ട് വര്‍ഷത്തെ കരാറിലാണ് ജെസിന്‍ ഈസ്റ്റ് ബംഗാളിലെത്തിയിരിക്കുന്നത്. ബിനോ ജോര്‍ജ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായതിന് പിറകെയാണ് രണ്ട് മലയാളി താരങ്ങള്‍ കൊല്‍ക്കത്തയിലെത്തുന്നത്. കേരള യുണൈറ്റഡിലൂടെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച ജെസിന്‍ ഇതുവരെ കേരള യുണൈറ്റഡില്‍ തന്നെ ആയിരുന്നു. സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ടോപ് സ്‌കോറര്‍ ആയ ജെസിന്‍ കര്‍ണാടകയ്ക്ക് എതിരായ സെമി ഫൈനലില്‍ സബ്ബായി ഇറങ്ങി അഞ്ചു ഗോള്‍ സ്വന്തമാക്കിയാണ് താരമായത്. മലയാളി പരിശീലകന്‍ ബിനോ ജോര്‍ജിന് കീഴിലായിരുന്നു കേരളം വീണ്ടും സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ സഹ പരിശീലകനായ ടി.ജി പുരുഷോത്തമനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകന്‍.നേരത്തെ കൊല്‍ക്കത്തയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ സതീവന്‍ ബാലന്‍ പരിശീലിപ്പിച്ചിരുന്ന കേരള ടീം കിരീടം സ്വന്തമാക്കിയിരുന്നു.

facebooktwitterreddit