Top Stories

കരീം ബെന്‍സേമക്ക് പരുക്ക്, റയല്‍ മാഡ്രിഡ് ആശങ്കയില്‍

Haroon Rasheed
France v Croatia: UEFA Nations League - League Path Group 1
France v Croatia: UEFA Nations League - League Path Group 1 / James Williamson - AMA/GettyImages
facebooktwitterreddit

റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് മുന്നേറ്റ താരം കരീം ബെന്‍സേമക്ക് പരുക്ക്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടയിലാണ് ബെന്‍സേമക്ക് പരുക്ക് പറ്റിയിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ പരുക്കിനെ കുറിച്ചുള്ള പൂര്‍ണ വിവരം ക്ലബ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പരുക്കുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം പുറത്തുവിടാന്‍ കഴിയൂ എന്നാണ് ക്ലബ് നല്‍കുന്ന വിശദീകരണം. ബാഴ്‌സലോണയുമായുള്ള മത്സരത്തില്‍ കളിക്കാതിരുന്ന റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ ക്ലബ് അമേരിക്കയ്ക്ക് എതിരേയുള്ള മത്സരത്തില്‍ കളിക്കുമെന്ന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പുതിയ പരുക്ക് ബെന്‍സേമക്കും റയല്‍ മാഡ്രിഡിനും തിരിച്ചടിയാകും. പരിശീലനത്തിനിടയില്‍ വിനീഷ്യസ് ടോബിയാസിന്റെ ടാക്കിളില്‍ വലതു കണങ്കാലിനാണ് ബെന്‍സേമക്ക് പരുക്കേറ്റത്. രണ്ട് തവണ മാഡ്രിഡ് ഫിസിയോയുടെ ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നുവെങ്കിലും ബെന്‍സേമ ട്രെയിനിങ് പൂര്‍ത്തിയാക്കി. സ്‌ട്രൈക്കറായി ബെന്‍സീമ അല്ലാതെ ഒരു ഓപ്ഷന്‍ ഇല്ല എന്ന ആശങ്കയില്‍ റയല്‍ നില്‍ക്കെ ആണ് ഈ പരിക്കിന്റെ ഭീഷണി വരുന്നത്. ബാഴ്‌സലോണക്കെതിരേയുള്ള എല്‍ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു.

അന്ന് കരീം ബെന്‍സേമയുടെ അഭാവം ടീമില്‍ കാര്യമായി കണ്ടിരുന്നു. മത്സരത്തിന് ശേഷം പരിശീലകന്‍ ഇക്കാര്യം വെളിപ്പടുത്തുകയും ചെയ്തിരുന്നു. അതേ സമയം പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി അമേരിക്കയിലുള്ള റയല്‍ മാഡ്രിഡിന് ഇനി രണ്ട് മത്സരങ്ങള്‍കൂടി ബാക്കിയുണ്ട്. അടുത്ത സീസണിലേക്കായുള്ള താരങ്ങളെയെല്ലാം ഇപ്പോള്‍ മാഡ്രിഡ് ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രസീലിയന്‍ താരങ്ങളായ റോഡ്രിഗോ, മിലിഷ്യാവോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരുടെ കരാര്‍ നീട്ടി നല്‍കുകയും ചെയ്തിരുന്നു.

facebooktwitterreddit