കൂലിബാകിക്ക് പിറകെ ഡ്രൈസ് മെര്‍ടെന്‍സും നപോളി വിട്ടു

സെനഗലീസ് പ്രതിരോധ താരംം കാലിദോ കൂലിബാലി ക്ലബ് വിട്ടതിന് പിറകെ മറ്റൊരു താരംകൂടി ക്ലബ് വിട്ടു. നാപോളിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ ഡ്രൈസ് മെര്ടെന്സാണ് ടീം വിട്ടത്. നപോളി തന്നെയാണ് ബെല്‍ജിയന്‍ താരം ടീം വിടുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ടീം വിട്ടെങ്കിലും ഇറ്റാലിയന്‍ ലീഗില്‍ തന്നെ തുടരാനാണ് താരം ശ്രമിക്കുന്നതെന്നാണ് സൂചനകള്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നപോളിയുടെ മുന്നേറ്റത്തിലെ സുപ്രധാന സാന്നിധ്യമായിരുന്നു മെര്‍ടെന്‍സ്. 2013ല്‍ പി.എസ്.വി ഐന്തോവനില്‍ നിന്നാണ് സീരി എയിലേക് ചേക്കേറുന്നത്. നൂറ്റിനാല്പതിയേട്ടു ഗോളുകളുമായി ടീമിന്റെ എക്കാലത്തെയും ടോപ്പ് സ്കോറര്‍ ആണ്.
ഒരു വര്‍ഷത്തേക്ക് കൂടി താരത്തെ ടീമില്‍ നിര്‍ത്താന്‍ നാപോളി ശ്രമിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വരുമാനം നല്കാന് ടീം തയ്യാറായില്ല. ഇതോടെ മെര്‍ടെന്‍സ് ടീം വിടാന്‍ തീരുമാനിക്കുകയായിരുന്നു. സീരി എയില്‍ നിന്ന് ഇന്റര്‍ മിലാന്, ലാസിയോ ടീമുകള്‍ മുന്നേറ്റ താരത്തിന് പിറകെയുണ്ട്. താരത്തിന്റെ മുന്‍ കോച്ച് കൂടിയായ സരിയാണ് ലാസിയോയിലെ നിലവിലെ പരിശീലകന്. കൂലിബാലി, ഇന്‍സിന്യെ തുടങ്ങി നാപോളിക്ക് അടുത്ത കാലത്ത് നഷ്ടപ്പെട്ട സുപ്രധാന താരങ്ങളുടെ പട്ടികയിലേക്ക് മെര്‍ടെന്‍സും എത്തുകയാണ്.
വര്‍ഷങ്ങളായി ടീമിന്റെ നെടുംതൂണായിരുന്ന താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടത് നപോളിക്ക് ആവശ്യമാണ്. നാപോളിയുടെ പ്രതിരോധ താരമായിരുന്ന ഖാലിദോ കൂലിബാലിയെ ചെല്‍സിയായിരുന്നു സ്വന്തമാക്കിയത്. ചെല്‍സിയുടെ പ്രതിരോധ നിരയിലെ ശക്തിയായിരുന്ന ജര്‍മന്‍ താരം അന്റോണിയോ റൂഡിഗര്‍ ടീം വിട്ടതോടെയാണ് സെനഗലീസ് പ്രതിരോധ താരത്തെ പ്രീമിയര്‍ ലീഗ് കരുത്തന്മാരായ ചെല്‍സി സ്വന്തമാക്കിയത്.