Top Stories

ബ്രസീലിയന്‍ താരം ആര്‍തറിനെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തി വലന്‍സിയ

Haroon Rasheed
Juventus v Villarreal CF: Round Of Sixteen Leg Two - UEFA Champions League
Juventus v Villarreal CF: Round Of Sixteen Leg Two - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

യുവന്റസിന്റെ ബ്രസീലിയന്‍ താരം ആര്‍തറിനെ സ്വന്തമാക്കാന്‍ ലാലിഗ ക്ലബായ വലന്‍സിയ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. താരത്തിനായി വലന്‍സിയ രംഗത്തുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. താരത്തെ വിട്ടു നല്‍കാന്‍ യുവന്റസ് തയ്യാറാണെങ്കിലും ഉയര്‍ന്ന വേതനമാണ് കൈമാറ്റത്തിന് പ്രശ്‌നമായിരിക്കുന്നത്.

ആര്‍തര്‍ വേതനം കുറക്കാന്‍ തയ്യാറാവുക ആണെങ്കില്‍ താരത്തിന് ലാലിഗയിലേക്ക് തിരികെയെത്താനാകുമെന്നാണ് പ്രതീക്ഷ. മുമ്പ് ബാഴ്‌സലോണക്ക് ഒപ്പം ലാലിഗയില്‍ തിളങ്ങിയിട്ടുള്ള താരമാണ് ആര്‍തര്‍. ആര്‍തര്‍ കഴിഞ്ഞ ജനുവരിയില്‍ ക്ലബ് വിടാന്‍ ശ്രമിച്ചിരുന്നെങ്കിലും അന്ന് യുവന്റസ് താരത്തെ ക്ലബ് വിടാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല.

മൂന്ന് സീസണ്‍ മുമ്പ് ബാഴ്‌സലോണയില്‍ നിന്ന് വലിയ പ്രതീക്ഷയില്‍ ആയിരുന്നു ആര്‍തര്‍ യുവന്റസില്‍ എത്തിയത്. എന്നാല്‍ പരക്കും ഫോമില്ലായ്മയും കാരണം താരത്തിന് തന്റെ മികവ് ഇറ്റലിയില്‍ തെളിയിക്കാന്‍ ഇതുവരെ ആയിട്ടില്ല. ടീമിലെത്തിയത് മുതല്‍ യുവന്റസിന് വേണ്ടി കാര്യമായ മികവ് പുലര്‍ത്താത്ത് കാരണമാണ് ഇറ്റാലിയന്‍ ശക്തികള്‍ ആര്‍തറിനെ എങ്ങനെയെങ്കിലും ടീമിന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഇനി ആര്‍തര്‍ കനിഞ്ഞാല്‍ മാത്രമേ താരത്തിന്റെ കൈമാറ്റം നടക്കുകയുള്ളു. ആര്‍തര്‍ ശമ്പളം കുറക്കാന്‍ തയ്യാറാവുക എന്നതാണ് ഇനി ബ്രസീലിയന്‍ താരത്തിന്റെ കൈമാറ്റം നടക്കാനുള്ള ഏക വഴി. ആര്‍തറിനെ വില്‍ക്കുകയാണെങ്കില്‍ മാത്രമേ യുവന്റസിന് ഇനി കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ കഴിയൂ. ഈ സീസണില്‍ ഇനിയും താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ യുവന്റസ്.

facebooktwitterreddit