ജിലായന്‍ലൂക്ക സ്‌കമാക്ക ഇനി വെസ്റ്റ് ഹാം താരം

ഇറ്റാലിയന്‍ യുവതാരം ജിയാന്‍ലൂക്കാ സ്‌കമാക്കയെ പ്രീമിയര്‍ ലീഗ് ക്ലബായ വെസ്റ്റ് ഹാം ടീമിലെത്തിച്ചു. സ്‌കമാക്ക ക്ലബ് ആസ്ഥാനത്തെത്തി ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സ്‌കമാക്ക ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. 36 മില്യന്‍ യൂറോ നല്‍കിയാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്.
ഫ്രഞ്ച് കരുത്തന്‍മാരായ പി.എസ്.ജിയും ഇറ്റാലിയന്‍ താരത്തെ സ്വന്തമാക്കുന്നതിന് വേണ്ടി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം മറികടന്നാണ് വെസ്റ്റ് ഹാം മുന്നേറ്റ താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്.
സസ്സുളോയുടെ താരമായ ജിയാന്‍ലൂക്കായെ ഭാവിയില്‍ വെസ്റ്റ് ഹാം വില്‍ക്കുമ്പോള്‍ 10% സുസുവോളക്ക് ലഭിക്കും. 2017ലാണ് പി.എസ്.വി യൂത്ത് ടീമില്‍ നിന്നും സ്‌കമാക സസ്സുളോയില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ 38 മത്സരങ്ങളില്‍ നിന്ന് പതിനാറു ഗോളുകള്‍ നേടാന്‍ ഇരുപത്തിമൂന്ന്കാരന് സാധിച്ചിരുന്നു.
നേരത്തെ ഇംഗ്ലീഷ് താരമായ ജെസ്സെ ലിംഗാര്‍ഡിനെ വെസ്റ്റ് ഹാം ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് മുന്നേറ്റത്തിലേക്ക് ഡേവിഡ് മോയസ് പുതിയ താരത്തെ എത്തിച്ചിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്നു ലിംഗാര്‍ഡ് നേരത്തെ വെസ്റ്റ് ഹാം യുണൈറ്റഡില്‍ ലോണില്‍ കളിച്ചിരുന്നു.
ഈ സമയത്ത് നടത്തിയ മിന്നും പ്രകടനമായിരുന്നു താരത്തിന് വേണ്ടി വീണ്ടും ശ്രമം നടത്താന്‍ വെസ്റ്റ് ഹാമിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഏറെക്കാലത്തിന് ശേഷം പ്രീമിയര്‍ ലീഗിലേക്ക് മടങ്ങിയെത്തിയ നോട്ടിങ് ഹാം ഫോറസ്റ്റായിരുന്നു ലിംഗാര്‍ഡിനെ സ്വന്തമാക്കിയത്. ഒരു വര്‍ഷത്തെ കരാറിലാണ് ലിംഗാര്‍ഡ് നോട്ടിങ്ഹാം ഫോറസ്റ്റിലെത്തിയിരിക്കുന്നത്.