സെസ്ക് ഫാബ്രെഗസ് ഇറ്റാലിയന്‍ രണ്ടാം ഡിവിഷന് ക്ലബില്‍ കളിക്കും

സ്പാനിഷ് താരം സെസ്ക് ഫാബ്രെഗാസ് ഇനി ഇറ്റലിയിലെ രണ്ടാം ഡിവിഷനില്‍. ഇറ്റാലിയന്‍ ക്ലബായ കൊമോ ആണ് ഫാബ്രിഗസിനെ ടീമിലെത്തിച്ചിരിക്കുന്നത്. 2024വരെയുള്ള കരാര്‍ ഫാബ്രിഗസ് കൊമോയില്‍ ഒപ്പുവെക്കും. ഓഗസ്റ്റിലാകും താരം ഇറ്റലിയില്‍ എത്തി ബാക്കി സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കും.
ഫ്രഞ്ച് ക്ലബായ മൊണാക്കോയുടെ താരമായിരുന്നു ഫാബ്രിഗസ് കരാര്‍ അവസാനിച്ചതോടെ മൊണാക്കോ വിടാന്‍ തീരുമാനിച്ചിരുന്നു. 35 കാരനായ താരം മൊണോക്കോ ക്ലബ്ബിനായി 68 മത്സരങ്ങള്‍ ആയിരുന്നു മൂന്ന് വര്‍ഷത്തിനിടയില്‍ കളിച്ചത്. മുന്‍ ആഴ്സണല്‍, ബാഴ്സലോണ, ചെല്‍സി താരമാണ് ഫാബ്രിഗസ്. അവസാന സീസണുകളില്‍ ഫിറ്റ്നസ് പ്രശ്നങ്ങള്‍ ഫാബ്രെഗാസിനെ അലട്ടിയിരുന്നു.
ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഉള്ള ഓഫറുകള്‍ നിരസിച്ചാണ് താരം ഇറ്റലിയിലേക്ക് പോകുന്നത്. 2003 മുതല്‍ 2011വരെ പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്സനല്‍ കളിച്ച ഫാബ്രിഗാസ് ഇവിടെയായിരുന്നു സീനിയര്‍ കരിയറിന് തുടക്കമിട്ടത്. പിന്നീട് 2011 മുതല്‍ 2014 വരെ ബാഴ്സലോണക്ക് വേണ്ടി കളിച്ചു. കാറ്റാലന്‍ ക്ലബിനൊപ്പം 96 ലീഗ് മത്സരങ്ങള്‍ കളിച്ച ഫാബ്രിഗാസ് 28 ഗോളുകളും സ്വന്തമാക്കിയിരുന്നു.
പിന്നീട് വീണ്ടും പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയ ഫാബ്രിഗാസ് ചെല്‍സിയായിരുന്നു തട്ടകമായി തിരഞ്ഞെടുത്തത്. ചെല്‍സിക്കായി 138 മത്സരങ്ങള്‍ കളിച്ച താരമാണ് ഫാബ്രിഗാസ്. പിന്നീട് മൊണോക്കിയിലെത്തി സ്പാനിഷ് താരം മൊണോക്കോയുടെ ബിടീമിലും കളിച്ചിരുന്നു. അണ്ടര്‍ 16 മുതല്‍ സ്പാനിഷ് ടീമിലെ സ്ഥിര സാന്നിധ്യമായ ഫാബ്രിഗാസ് സ്പെയിനിന് വേണ്ടി 110 മത്സരവും കളിച്ചിട്ടുണ്ട്.