Top Stories

ബെന്‍ ഡേവിസിന് സ്പര്‍സില്‍ പുതിയ കരാര്‍

Haroon Rasheed
Netherlands v Wales: UEFA Nations League - League Path Group 4
Netherlands v Wales: UEFA Nations League - League Path Group 4 / James Williamson - AMA/GettyImages
facebooktwitterreddit

ടോട്ടന്‍ ഹാം താരം ബെന്‍ ഡേവിസ് ക്ലബില്‍ പുതിയ കരാര്‍ ഒപ്പുവെച്ചു. 2025വരെ തുടരുന്ന പുതിയ കരാര്‍ താരം ഒപ്പിട്ടതായി ക്ലബ് ഇന്ന് അറിയിച്ചു. 2014 വേനല്‍ക്കാലത്ത് സ്വാന്‍സീ സിറ്റിയില്‍ നിന്നായിരുന്നു ഡേവിസ് സ്പര്‍സില്‍ എത്തിയത്. അന്ന് മുതല്‍ വെയില്‍സ് അന്താരാഷ്ട്ര താരം സ്പര്‍സ് പ്രതിരോധ നിരയിലെ പ്രധാനിയാണ്.

യുവേഫ ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടുന്നതിന് പ്രീമിയര്‍ ലീഗില്‍ സ്പര്‍സിനെ നാലാം സ്ഥാനത്തെത്തിക്കുന്നതില്‍ ഡേവിസ് വലിയ പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ആകെ 43 മത്സരങ്ങള്‍ ബെന്‍ കളിച്ചിരുന്നു. ഇതുവരെ സ്പര്‍സിനായി 271 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. തന്റെ രാജ്യത്തിനായി 73 മത്സരങ്ങളും ബെന്‍ ഡേവിസ് കളിച്ചിട്ടുണ്ട്.

പുതിയ സീസണിലേക്കായി മികച്ച ഒരുക്കമാണ് ഇപ്പോള്‍ അന്റോണിയോ കോണ്ടെയും സംഘവും നടത്തിക്കൊണ്ടിരിക്കുന്നത്. എവര്‍ട്ടണിന്റെ ബ്രസീലിയന്‍ താരമായിരുന്ന റിച്ചാര്‍ലിസണ്‍, ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ച്, ബാഴ്‌സോലണ താരം ലിങ്‌ലെറ്റ്, ഫോര്‍സ്റ്റര്‍, ബിസൗമ തുടങ്ങിയ താരങ്ങളെ ടീമിലെത്തിച്ചിരുന്നു. അടുത്ത സീസണിലേക്കായി ഒരുങ്ങുന്നതിനായി പ്രീ സീസണില്‍ ഇതുവരെ സ്പര്‍സ് മൂന്ന് മത്സരം കളിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയില്‍ കെ ലീഗ് ഇലവനെതിരേ ജയിച്ച സ്പര്‍സ് തുടര്‍ന്നുള്ള രണ്ട് മത്സരത്തിലും ജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം റേഞ്ചേഴ്‌സ് എഫ്.സിക്കെതിരേ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ടോട്ടന്‍ഹാം ജയം സ്വന്തമാക്കിയിരുന്നു. അന്റോണിയോ കോണ്ടെയുടെ വരവോടെ മികച്ച മാറ്റമാണ് സപര്‍സില്‍ ഉണ്ടായിരിക്കുന്നത്.

facebooktwitterreddit