ഇവാന് വുകമനോവിച്ചിന്റെ വെള്ള ഷര്‍ട്ട് ആരാധകര്‍ക്ക് സ്വന്തമാക്കാം

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാന് വുകമാനോവിച്ചിന്റെ വെള്ള ഷര്‍ട്ട് വില്പനക്ക് തയ്യാറാകുന്നു. വുകമനോവിച്ചിന്റെ വെള്ള ഷര്‍ട്ട് ആരാധകര്‍ക്ക് ഇടയില്‍ ഏറെ പ്രസിദ്ധി നേടിയതാണ്.
വെള്ള ഷര്‍ട്ടാണ് ഇവാന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ഭാഗ്യമെന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഒരുക്കുന്ന കമ്പനിയാണ് ഇവാന് വുകമാനോവിചിന്റെ കയ്യൊപ്പുള്ള ലിമിറ്റഡ് എഡിഷന് വെള്ള ഷര്‍ട്ടുകള്‍ പുറത്തിറക്കുക. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകമാനോവിച് തന്നെയാണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.
താന്‍ ഉടന്‍ കേരളത്തിലേക്ക് എത്തുമെന്നും എല്ലാവരെയും ഉടന്‍ കാണാം എന്നും വുകമനോവിച്ച് ഇന്ന് ട്വിറ്ററില്‍ പറഞ്ഞു. ഉടന്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് ക്യാംപിന് തുടക്കമാകും. താരങ്ങളെല്ലാം കേരളത്തിലെത്തി രണ്ട് ദിവസം ക്യാംപ് ചെയ്തതിന് ശേഷമായിരിക്കും പിന്നീട് യു.എ.ഇയിലേക്ക് തിരിക്കുക.
അവിടെ മൂന്ന് പ്രീ സീസണ് മത്സരം കളിച്ചതിന് ശേഷമായിരിക്കും മഞ്ഞപ്പട കേരളത്തിലേക്ക് തിരിക്കുക. അവസാന സീസണില്‍ ഐ.എസ്.എല്ലിന്റെ ഫൈനല്‍ വരെ എത്തിയ മഞ്ഞപ്പട അടുത്ത സീസണിലും മികച്ച നേട്ടം കൊയ്യാനുറച്ചാണ് എത്തുന്നത്. അവസാന സീസണില്‍ വുകമനോവിച്ചിന്റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമായിരുന്നു സ്വന്തമാക്കിയത്.
അതേ സമയം ബ്ലാസ്റ്റേഴ്സിന്റെ ജൂനിയര്‍ ടീം ഇപ്പോള്‍ നെക്സ്റ്റ് ജന്‍ കപ്പിനായി ഇംഗ്ലണ്ടിലാണിപ്പോള്. സഹ പരിശീലകന് പുരുഷോത്തമനാണ് ഇപ്പോള്‍ ടീമിനൊപ്പമുള്ളത്.
കേരള ബ്ലാസ്റ്റിന്റെ സീനിയര്‍ ടീമിലെ അംഗങ്ങളായ ജീക്സണ് സിങ്, ഗിവ്സണ് സിങ്, ആയുഷ് അധികാരി എന്നിവരും നെക്സ്റ്റ് ജന്‍ കപ്പിനായി ബ്ലാസ്റ്റിനൊപ്പമുണ്ട്.