നെക്സ്റ്റ് ജെന്‍ കപ്പ്, കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ തത്സമയം കാണാം

നെക്സറ്റ് ജന്‍ കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ തല്‍സമയം കാണാന്‍ സൗകര്യമൊരുക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ യൂടൂബ് അക്കൗണ്ട് വഴിയും ഫേസ് ബുക്ക് പേജ് വഴിയുമാകും മത്സരങ്ങള്‍ തത്സമയം ടെലികാസ് ചെയ്യുക. കേരള ബ്ലാസ്റ്റേഴ്സിനെയും ബെംഗളൂരു എഫ്.സിയും കൂടാതെ അഞ്ച് പ്രീമിയര്‍ ലീഗ് ക്ലബുകളുടെ യുവ ടീമും ഒരു ദക്ഷിണാഫ്രിക്കന്‍ ടീമുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ജൂലൈ 27 ന് ലണ്ടനിലും മിഡ്ലാന്‍ഡിലുമായി ആദ്യ മത്സരം നടക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒപ്പം ഗ്രൂപ്പില്‍ ക്രിസ്റ്റല്‍ പാലസ്, സ്പര്‍സ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവരാണ് ഉള്ളത്. ബെംഗളൂരു എഫ് സിയുടെ ഗ്രൂപ്പില്‍ ലെസ്റ്റര്‍ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ്, സ്റ്റെലന്‍ബോസ്ച് എന്നിവര്‍ ആണുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ജൂലൈ 27ന് ആദ്യ മത്സരത്തില്‍ സ്പര്‍സിനെ നേരിടും.
ബെംഗളൂരു എഫ്.സി ലെസ്റ്റര്‍ സിറ്റിയെയും നേരിടും. നെക്സ്റ്റജന് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്ന അതേ സമയത്ത് സീനിയര്‍ ടീം പ്രീ സീസണ് മത്സരങ്ങള്‍ക്കായി യു.എ.ഇയിലിലേക്ക് തിരിക്കും. യു.ഇ.ഇയില്‍ രണ്ട് പ്രീ സീസണ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കൡക്കുക. ആരാധകര്‍ക്ക് ടിക്കറ്റെടുത്ത് മത്സരം കാണാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
അടുത്ത സീസണിലേക്കുള്ള ടീമനെ ഒരുക്കുന്നതിനുള്ള ശക്തമായ ശ്രമത്തിലാണിപ്പോള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. കഴിഞ്ഞ ദിവസമായിരുന്നു ബ്ലാസ്റ്റേഴ്സ് ഉറുഗ്വെയന്‍ താരം അഡ്രിയാന്‍ ലൂണയുടെ കരാര്‍ നീട്ടി നല്‍കിയത്. അവസാന സീസണില്‍ മഞ്ഞപ്പടക്കായി മിന്നും പ്രകടനം പുറത്തെടുത്ത താരമാണ് ലൂണ. ഗോളടിക്കുന്നതിനേക്കാള്‍ ഗോളടിപ്പിക്കുന്നതിലാണ് താരത്തിന്റെ മിടുക്ക്. അതുകൊണ്ട് തന്നെയാണ് താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്മെന്റ് തീരുമാനിച്ചതും.