Indian Super League

ബിനോ ജോര്‍ജ് ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകനാകും

Haroon Rasheed
Chesterpoul (L) of Real Kashmir seen in action during a...
Chesterpoul (L) of Real Kashmir seen in action during a... / SOPA Images/GettyImages
facebooktwitterreddit

ഗോകുലം കേരളയുടെ മുന്‍ പരിശീലകന്‍ ബിനോ ജോര്‍ജ് കൊല്‍ക്കത്തയിലേക്ക്. ഐ.എസ്.എല്‍ ക്ലബ് ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകനായി ബിനോ ജോര്‍ജിനെ നിയമിച്ചതായി ക്ലബ് സ്ഥിരീകരിച്ചു. ഈസ്റ്റ് ബംഗാള്‍ റിസര്‍വ് ടീമിന്റെ ചുമതല ബിനോ ജോര്‍ജിനായിരിക്കും.

ഡ്യൂറന്‍ഡ് കപ്പിലും കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് പ്രീമിയര്‍ ഡിവിഷനിലും കളിക്കുന്ന ടീമിനെ പരിശീലിപ്പിക്കുക ബിനോയായിരിക്കും. ഡ്യൂറന്‍ഡ് കപ്പില്‍ ഓഗസ്റ്റ് 16ന് ബദ്ധവൈരികളായ എ.ടി.കെ മോഹന്‍ ബഗാനെതിരെയാണ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരം. എ.ടി.കെയ്ക്കു പുറമേ മുംബൈ സിറ്റി എഫ്‌സി രാജസ്ഥാന്‍ യുണൈറ്റഡ്, ഇന്ത്യന്‍ നേവി എന്നീ ടീമുകളാണ് ഈസ്റ്റ് ബംഗാള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലുള്ളത്.

2021-22 സീസണില്‍ കേരളത്തെ സന്തോഷ് ട്രോഫി ചാംപ്യന്‍മാരാക്കിയതിന്റെ തിളക്കവുമായാണ് ബിനോ ജോര്‍ജ് കൊല്‍ക്കത്ത ക്ലബ്ബിലെത്തുന്നത്. സംസ്ഥാനത്തെ ആദ്യ എ.എഫ്.സി പ്രോ ലൈസന്‍സ് കോച്ചായ ബിനോ, മൂന്നാം തവണയാണു കേരളത്തെ സന്തോഷ് ട്രോഫിയില്‍ പരിശീലിപ്പിച്ചത്. നേരത്തെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ് ഈസ്റ്റ് ബംഗാളിന്റെ മുഖ്യ പരിശീലകനായി എത്തുന്നത്.

സൂപ്പര്‍ കപ്പിലും ഐ.എസ്.എല്ലിലും കോണ്‍സ്റ്റന്റൈനായിരിക്കും ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കുക. ഏറെക്കാലം ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ബ്രിട്ടീഷു കാരനായ പരിശീലകന് ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് കൃത്യമായ വിവരമുള്ളയാണ്. ഇത് ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരും. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചതിന് ശേഷം സൈപ്രസ് ക്ലബിനെയായിരുന്നു കോണ്‍സ്റ്റന്റൈന്‍ പരിശീലിപ്പിച്ചിരുന്നത്. അവിടെ നിന്നാണ് വീണ്ടും ഇന്ത്യയിലെത്തുന്നത്.



facebooktwitterreddit