കരീം ബെന്‍സേമ അടുത്ത മത്സരത്തില്‍ തിരിച്ചെത്തിയേക്കും

റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സീമ അടുത്ത മത്സരം മുതല്‍ ടീമില്‍ ഉണ്ടാകുമെന്ന് പരിശീലകന് ആന്‍സലോട്ടി വ്യക്തമാക്കി. ബാഴ്സലോണക്കെതിരേയുള്ള എല്‍ ക്ലാസിക്കോ മത്സരത്തിന് ശേഷമായിരുന്നു ആന്‍സലോട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ബെന്‍സേമയുടെ അഭാവം ടീമില്‍ ഉണ്ടായിരുന്നു എന്ന് ആന്‍സലോട്ടി പറഞ്ഞു.
ബെന്‍സേമ വലിയ താരമാണെന്നും അദ്ദേഹത്തെ പോലൊരു താരം കളിക്കുന്നില്ലെങ്കില്‍ അഭാവം തീര്‍ച്ചയായും അനുഭപ്പെടുമെന്നും ആന്‍സലോട്ടി വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ ക്ലബ് അമേരിക്കയെയാണ് റയല്‍ മാഡ്രിഡ് നേരിടുക. അന്ന് ഒരി മണിക്കൂറെങ്കിലും ബെന്‍സേമ കളത്തില്‍ ഉണ്ടാകും. സൂപ്പര്‍ കപ്പ് നടക്കാന്‍ കുറച്ച് ദിവസങ്ങള്‍ മാത്രമെ ഉള്ളൂവെന്നത് കൊണ്ട് റയല്‍ മാഡ്രിഡ് പ്രധാന താരങ്ങളുടെ ഫിറ്റ്നെസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.
യുവന്റസിനെ ഇറങ്ങുന്ന ടീം തന്നെ ആകും യുവേഫ സൂപ്പര്‍ കപ്പിലും ഇറങ്ങുക എന്നും ആന്‍ സലോട്ടി വ്യക്തമാക്കി. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയല്‍ മാഡ്രിഡ് ബാഴ്സോലണക്കെതിരേ പരാജയപ്പെട്ടത്. റയല്‍ നിരയില്‍ ബെന്‍സേമയുടെ അഭാവം നിഴലിച്ചുകണ്ടിരുന്നു. ബാഴ്സലോണയുടെ പോസ്റ്റിലേക്ക് കാര്യമായ നീക്കം നടത്താന്‍ റയല്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.
അവസാന സീസണില്‍ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റത്തിലെ പ്രധാന താരമാണ് ബെന്‍സേമ. റയല്‍ മാഡ്രിഡില്‍ നടത്തിയ മികച്ച പ്രകനടം ബെന്‍സേമക്ക് ദേശീയ ടീമിലെത്താനുള്ള സാഹചര്യവും ഒരുക്കിയിരുന്നു. റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തിലും ലാലിഗ കിരീട നേട്ടത്തിലും ബെന്‍സേമയുടെ പങ്ക് നിര്‍ണായകമാണ്.