Indian Super League

റിക്കി ലാലമോമ ജംഷദ്പൂര്‍ എഫ്.സിയില്‍ തുടരും

Haroon Rasheed
FBL-IND-ISL
FBL-IND-ISL / BIJU BORO/GettyImages
facebooktwitterreddit

റിക്കി ലാലമോമ ജംഷദ്പൂര്‍ എഫ്.സിയില്‍ തുടരും. 2024വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് സസീണുകളിലായി ജംഷഡ്പുരിനൊപ്പം മിന്നും പ്രകടനം പുറത്തെടുക്കുന്ന താരമാണ് റിക്കി. ഇതാണ് വീണ്ടും താരത്തെ ടീമില്‍ പുതിയ കരാര്‍ നല്‍കി പിടിച്ചു നിര്‍ത്താന്‍ കാരണമായത്.

രണ്ട് സീസണുകളിലുമായി ജംഷഡ്പൂരിനൊപ്പം 15 ക്ലീന്‍ ഷീറ്റ് നേടാന്‍ ഡിഫന്‍ഡര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് സീസണുകളിലായി ഡിഫന്‍ഡര്‍ 130 ടാക്കിളുകള്‍, 63 ഇന്റര്‍സെപ്ഷനുകള്‍, 84 ക്ലിയറന്‍സുകള്‍, 75 ബ്ലോക്കുകള്‍ എന്നിവ സ്വന്തം ടീമിന് വേണ്ടി സംഭാവന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ആവേശകരമായ 32 വിജയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഹീറോ ഓഫ് ദി മാച്ച് അവാര്‍ഡും റിക്കി സ്വന്തമാക്കിയിരുന്നു.

ജംഷഡ്പുര്‍ എഫ്.സി ലീഗ് കിരീടം സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് റിക്കി. ഐസ്വാള്‍ എഫ്‌സി, മോഹന്‍ ബഗാന്‍, എ.ടി.കെ എന്നിവിടങ്ങളില്‍ റിക്കി മുമ്പ് കളിച്ചിട്ടുണ്ട്. മിസോറാം കാരനായ താരം ഐസ്വാള്‍ എഫ്.സിയിലൂടെയായിരുന്നു പൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഏഴ് ക്ലബുകള്‍ക്ക് വേണ്ടി മിസോറാം താരം പന്തു തട്ടിയിട്ടുണ്ട്.

2018 മുതല്‍ 2020 വരെ എ.ടി.കെയുടെ പ്രതിരോധനിരയിലെ പ്രധാനിയായിരുന്നു. എ.ടി.കെക്ക് വേണ്ടി 17 മത്സരം കളിച്ച താരമാണ് റിക്കി. നേരത്തെ മോഹന്‍ ബഗാനിലായിരുന്ന താരം ഇരു ക്ലബുകളും ലയിച്ചപ്പോള്‍ എ.ടി.കെക്കൊപ്പം തുടരുകയായിരുന്നു. അവസാന സീസണില്‍ ഓവന്‍ കോയലിന്റെ വിശ്വസ്തത നേടിയ റിക്കി പലപ്പോഴും ആദ്യ ഇലവനിലെ നിര്‍ണായക സാന്നിധ്യമായിരുന്നു.

facebooktwitterreddit