Juventus News

പോള്‍ പോഗ്ബയ്ക്ക് വീണ്ടും പരുക്ക്

Haroon Rasheed
Juventus v Chivas - Preseason Friendly
Juventus v Chivas - Preseason Friendly / James Williamson - AMA/GettyImages
facebooktwitterreddit

ഫ്രഞ്ച് താരം പോള്‍ പോഗ്ബയെ പരുക്ക് വേട്ടയാടുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം യുവന്റസിനായി പരിശീലനത്തിനായി കളത്തിലിറങ്ങിയ പോഗ്ബ പരുക്ക് കാരണം ഉടന്‍ തന്നെ മൈതാനം വിടുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ താരത്തിന്റെ പരുക്ക് സാരമുള്ളതാണോ എന്നറിയൂ.

ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലായിരുന്നു പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് യുവന്റസിലെത്തിയത്. പരുക്ക് കാരണം മാഞ്ചസ്റ്റര്‍ യുണൈഡില്‍ ഏറെ കാലം ബെഞ്ചിലായിരുന്നു. പരുക്ക് കാരണം പോഗ്ബക്ക് യുണൈറ്റഡില്‍ ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് രണ്ടാം തവണയാണ് പോഗ്ബ യുവന്റസിലെത്തുന്നത്.

നേരത്തേയും ഇറ്റാലിയന്‍ ശക്തര്‍ക്ക് വേണ്ടി കളിച്ച പോഗ്ബ ക്ലബ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുകയായിരുന്നു. എന്നാല്‍ യുണൈറ്റഡില്‍ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ പോഗ്ബക്ക് കഴിഞ്ഞില്ല. പരുക്കും പരിശീലന്‍ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാറുമായി ശീതസമരത്തിലായിരുന്ന പോഗ്ബക്ക് പലപ്പോഴും അവസരം ലഭിക്കാതെയുമായി. എങ്കിലും താരം യുണൈറ്റഡില്‍ തുടര്‍ന്നു.

പക്ഷെ പിന്നീട് പരുക്കായിരുന്നു ലോകകപ്പ് ചാംപ്യന് തിരിച്ചടിയായത്. അവസാന സീസണോടെയായിരുന്നു പോഗ്ബയുടെ യുണൈറ്റഡിലെ കരാര്‍ അവസാനിച്ചത്. ഫ്രഞ്ച് താരത്തോട് യുണൈറ്റഡില്‍ തുടരാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും താരം കരാര്‍ നീട്ടാന്‍ തയ്യാറായില്ല. റയല്‍ മാഡ്രിഡ്, പി.എസ്.ജി തുടങ്ങിയ ക്ലബുകളിലേക്ക് താരം ചേക്കേറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ കുടംബത്തിന്റെ തീരുമാനവും പരിഗണിച്ചാണ് ഇറ്റലിയിലേക്ക് കൂടുമാറാന്‍ തീരുമാനിച്ചത്. ഇറ്റലില്‍ കളിക്കുന്നതാണ് കുടംബത്തിന് ആശ്വാസമെന്ന് നേരത്തെ പോഗ്ബ വ്യക്തമാക്കിയിരുന്നു.

facebooktwitterreddit