Indian Football

സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഈസ്റ്റ് ബംഗാള്‍ പരിശീലകനാകും

Haroon Rasheed
India v Bahrain - AFC Asian Cup Group A
India v Bahrain - AFC Asian Cup Group A / Matthew Ashton - AMA/GettyImages
facebooktwitterreddit

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഐ.എസ്.എല്‍ ക്ലബായ ഈസ്റ്റ് ബംഗാളിന്റെ പരിശീനകനാകും. നേരത്തെ ഗോകുലം കേരളയെ പരിശീലിപ്പിച്ചിരുന്ന മലയാളി പരിശീലകനായിരുന്ന ബിനോ ജോര്‍ജിന്റെ ഈസ്റ്റ് ബംഗാളിന്റെ സഹ പരിശീലകനായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ഡ്യൂറണ്ട് കപ്പിലും കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗിലും ബിനോ ജോര്‍ജാകും ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കുക. പിന്നീടായിരിക്കും കോണ്‍സ്റ്റന്റൈന്‍ ഈസ്റ്റ് ബംഗാളിന്റെ ചുമതല ഏറ്റെടുക്കുക. തുടര്‍ന്ന് ഐ.എസ്.എല്‍ സൂപ്പര്‍ കപ്പ് എന്നിവയില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനായിരിക്കും ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കുക.


2015 മുതല്‍ 2019വരെ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം സൈപ്രസ് ക്ലബായ പാഫോസിനെ പരിശീലിപ്പിച്ചിരുന്നു. കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്തതാണ് ബിനോ ജോര്‍ജിന് തുണയായിരിക്കുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ശക്തരായ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയായിരുന്നു കേരള സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്.

നേരത്തെ ഐ ലീഗ് ക്ലബായ ഗോകുലം കേരളയെ ബിനോ ജോര്‍ജ് പരിശീലിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗോകുലത്തിന്റെ പരിശീലന സ്ഥാനം ഒഴിഞ്ഞ ബിനോ ജോര്‍ജ് ഗോകുലത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടാറും ജോലി ചെയ്തിരുന്നു. പിന്നീട് ഗോകുലം വിട്ടതിന് ശേഷം കേരള യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഈസ്റ്റ് ബംഗാളിന്റെ പരിശീലക സ്ഥാനത്തെത്തിയതില്‍ സന്തോഷമുണ്ടെന്നും ടീമിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ബിനോ ജോര്‍ജ് വ്യക്തമാക്കി.

facebooktwitterreddit