Top Stories

നെക്സ്റ്റ് ജെന്‍ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു

Haroon Rasheed
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/GettyImages
facebooktwitterreddit

ജൂലായ് 26 മുതല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന നെകസ്റ്റ് ജന്‍ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 26ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

അണ്ടര്‍ 21, 23 വിഭാഗങ്ങളില്‍ പെടുന്ന താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമില്‍ നിന്നുള്ള കളിക്കാരും ബ്ലാസ്റ്റേഴ്‌സും സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന അക്കാദമിയില്‍ നിന്നുള്ള കളിക്കാരും ടീമിലുണ്ട്.

സീനിയര്‍ ടീമിനൊപ്പം കളിക്കുന്ന ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ് എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലായി ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ്അപ്പ് ആയതോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്.

തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അക്കാദമിയില്‍ ഒരു മാസത്തെ പരിശീലനത്തിനു ശേഷമാണ് ടീം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. തോമക് ഷ്വൊസാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. മത്സരങ്ങള്‍ക്കായി നാളെ ബ്ലാസ്റ്റേഴ്‌സ് ലണ്ടനിലെത്തും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം:

സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്മിന്‍, നിഹാല്‍ സുധീഷ്.

facebooktwitterreddit