Top Stories

എറിക് ടെന്‍ ഹഗിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നേട്ടം സ്വന്തമാക്കാനാകും; ബ്രൂണോ ഫെര്‍ണാണ്ടസ്

Haroon Rasheed
Manchester United v Crystal Palace
Manchester United v Crystal Palace / Matthew Ashton - AMA/GettyImages
facebooktwitterreddit

പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹഗിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസ്. സ്‌കൈ സ്‌പോട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രൂണോ ഇക്കാര്യം വ്യക്തമാക്കിയത്. '' അദ്ദേഹത്തിന് അദ്ദേഹത്തിന്റെ നിയമങ്ങളുണ്ട്. അദ്ദേഹം ഞങ്ങളില്‍ നിന്ന് ഒരുപാട് ആവശ്യപ്പെടുന്നുണ്ട്.

എല്ലാവരും എല്ലാ കാര്യവും ചെയ്യണമെന്നാണ് എറികിന്റെ നിര്‍ദേശം'' ബ്രൂണോ വ്യക്തമാക്കി. '' എല്ലാവരും ഒരുപോലെ വര്‍ക്ക് ചെയ്യണം. അല്ലെങ്കില്‍ ടീമിന് പുറത്താകും. അത് നല്ല കാര്യമാണ്. നിങ്ങള്‍ക്ക് ഒരു ടീമിനായി വിജിയിക്കണമെങ്കില്‍ എപ്പോഴും ഒരുപോലെ ആയിരിക്കണം' ബ്രൂണോ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം എറിക് ടെന്‍ ഹഗ് അല്ലെന്നും അദ്ദേഹം 'സ്ട്രിക് ടെന്‍ ഹഗ്'' ആണെന്നുമാണ് ബ്രൂണോ വ്യക്തമാക്കിയത്.

എല്ലാ കാര്യത്തിലും കണിശത പുലര്‍ത്തുന്നതാണ് എറികിന്റെ ക്വാളിറ്റിയെന്നും ബ്രൂണോ കൂട്ടിച്ചേര്‍ത്തു. താല്‍ക്കാലിക പരിശീലകനായിരുന്ന റാല്‍ഫ് റാങ്‌നിക്കിന്റെ പകരക്കാരനായിട്ടായിരുന്നു എറിക് യുണൈറ്റഡിന്റെ പരിശീലക ചുമതല ഏറ്റെടുത്തത്.

അവസാന സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്ന യുണൈറ്റഡിനെ വീണ്ടും പ്രതാപകാലത്തേക്ക് എത്തിക്കുക എന്ന പ്രധാന ലക്ഷ്യമാണ് ഇപ്പോള്‍ എറികിനുള്ളത്. പുതിയ സീസണിനായി ഒരുങ്ങുന്ന യുണൈറ്റഡ് എറികിന് കീഴില്‍ വലിയ നേട്ടമാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. പ്രീ സീസണില്‍ ലിവര്‍പൂളിനെതിരേ നടന്ന ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന്റെ ജയം സ്വന്തമാക്കിയ യുണൈറ്റഡ് മികച്ച പ്രകടനമാണ് പ്രീ സീസണ്‍ മത്സരങ്ങളില്‍ നടത്തിക്കൊണ്ടിരികുന്നത്.

ആസ്‌ത്രേലിയയില്‍ പ്രീ സീസണ്‍ കളിച്ച യുണൈറ്റഡ് അവിടെയും ജയം സ്വന്തമാക്കിയിരുന്നു. പുതിയ സീസണിലേക്കായി ബാഴ്‌സലോണയുടെ മധ്യനിര താരം ഫ്രാങ്കി ഡിയോങ്ങിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് എറികും മാനേജ്‌മെന്റും ഇപ്പോള്‍. നേരത്തെ ടിറല്‍ മലാസിയ, ലിസാന്ദ്രോ മാര്‍ട്ടിനസ് എന്നിവരെ യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നു.

facebooktwitterreddit