Top Stories

ഡിയോങ്ങിനെ വേണം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാത്തിരിപ്പ് തുടരുന്നു

Haroon Rasheed
FC Barcelona v Inter Miami CF - Pre-Season friendly
FC Barcelona v Inter Miami CF - Pre-Season friendly / James Williamson - AMA/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ ഡച്ച് താരത്തെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാത്തിരിപ്പ് തുടരുന്നതായി 90min മനസിലാക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹഗ് ടീമിലെത്തിയത് മുതല്‍ ചുവന്ന ചെകുത്താന്‍മാരുടെ പ്രധാന ലക്ഷ്യമായിരുന്നു ഡിയോങ്ങ്.

നേരത്തെ അയാക്‌സിലായിരുന്നപ്പോള്‍ എറികിന് കീഴില്‍ കളിച്ചതിനാലാണ് എറികിന് ഡച്ച് താരത്തെ ടീമിലെത്തിക്കാന്‍ താല്‍പര്യം. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ബാഴ്‌സോലണ ഡച്ച് താരത്തെ വില്‍ക്കാനും തയ്യാറായിരുന്നു. 100 മില്യന്‍ യൂറോ വരെയായിരുന്നു ബാഴ്‌സോലണ താരത്തിനായി ആവശ്യപ്പെട്ടത്.

എന്നാല്‍ ബാഴ്‌സലോണ ആവശ്യപ്പെട്ട കൂടുതലാണെന്ന കാരണത്താല്‍ യുണൈറ്റഡിന്റെ കാത്തിരിപ്പ് നീളുകയാണ്. ഒടുവില്‍ താരത്തെ കൈമാറാന്‍ ബാഴ്‌സോലണയും യുണൈറ്റഡും തമ്മില്‍ ധാരണയിലെത്തിയെങ്കിലും ഡച്ച് താരം ബാഴ്‌സലോണ വിടാന്‍ തയ്യാറായിരുന്നു. ഡിയോങ് ബാഴ്‌സലോണയില്‍ തന്നെ തുടരണമെന്ന ആഗ്രഹം വെളിപ്പെടുത്തുകയായിരുന്നു.

എന്നാല്‍ താരത്തിനായുള്ള നീക്കം നിര്‍ത്തേണ്ടെന്നാണ് എറിക് യുണൈറ്റഡ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സീസണിലെ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമായ ഡിയോങ്ങിനെ ടീമിലെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ഇപ്പോള്‍ ചുവന്ന ചെകുത്താന്‍മാര്‍. പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി അമേരിക്കയിലുള്ള ബാഴ്‌സലോണ ടീമിനൊപ്പമാണ് ഇപ്പോള്‍ ഡിയോങ്ങുള്ളത്.

facebooktwitterreddit