സിഞ്ചെങ്കോ ഇനി ആഴ്‌സനല്‍ താരം; ഔദ്യോഗിക പ്രഖ്യാപനം വന്നു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സിഞ്ചെങ്കോയുടെ ഭാവി കാര്യത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസാണ് ആഴ്‌സനല്‍ താരത്തെ ടീമിലെത്തിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ട്രാന്‍ഫര്‍ നടപടികള്‍ പൂര്‍ത്തിയായതോടെ അമേരിക്കയില്‍ പ്രീ സീസണ്‍ പരിശീലനത്തിലേര്‍പ്പെട്ട ആഴ്‌സണലിന് ഒപ്പം സിഞ്ചെങ്കോ ചേര്‍ന്നു. 30 മില്യണ്‍ യൂറോയും ആഡ് ഓണിനും നാലു വര്‍ഷത്തെ കരാറിലാണ് ലെഫ്റ്റ് ബാക്ക് താരവുമായി ആഴ്‌സണല്‍ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഇതോടെ ഈ സമ്മറില്‍ ഗണ്ണേഴ്‌സ് ടീമിലെത്തിക്കുന്ന അഞ്ചാമത്തെ താരംകൂടിയാണ് സിഞ്ചെങ്കോ. ''പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ കളിക്കാന്‍ സാധിക്കുന്ന താരത്തിന്റെ മികവ് ടീമിന് മുതല്‍കൂട്ടാണ്'' സിഞ്ചെങ്കോയെ ടീമിലെത്തിച്ചതിന് ശേഷം പരിശീലകന്‍ മൈക്കല്‍ അര്‍േൈട്ടറ്റ വ്യക്തമാക്കി.
ആഴ്‌സനലില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ചെറുതായിരിക്കുമ്പോള്‍ താന്‍ ഒരു ആഴ്‌സണല്‍ ആരാധകന്‍ ആയിരുന്നു എന്നതിനാല്‍ ഇപ്പോള്‍ എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നുവെന്നാണ് സിഞ്ചെങ്കോ വ്യക്തമാക്കിയത്. 2016ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ സിഞ്ചെങ്കോ പി.എസ്.വി, ജോങ് പി.എസ്.വി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും ലോണില്‍ കളിച്ചിട്ടുണ്ട്. സിറ്റിക്കായി 128 മത്സരം കളിച്ച ഉക്രൈന്‍ താരം രണ്ട് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.