Top Stories

ബ്രസീലിയന്‍ താരം ആന്റണിയെ വില്‍ക്കാന്‍ തീരുമാനമില്ലെന്ന് അയാക്‌സ് പരിശീലകന്‍

Haroon Rasheed
Ajax v Vitesse - Dutch Eredivisie
Ajax v Vitesse - Dutch Eredivisie / Soccrates Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ടിരുന്ന ബ്രസീലിയന്‍ താരത്തെ വില്‍ക്കാന്‍ തീരുമാനമില്ലെന്ന് വ്യക്തമാക്കി അയാക്‌സിന്റെ പുതിയ പരിശീലകന്‍ ആല്‍ഫ്രഡ് ഷര്‍ഡര്‍. ''അയാക്‌സ് ഇതിനകം തന്നെ കുറേയേറെ താരങ്ങളെ കൈമാറിയിട്ടുണ്ട്. അതിനാല്‍ ഒരു താരത്തെ കൂടെ വില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.

ആന്റണി ക്ലബില്‍ തന്നെ തുടരുമെന്നാണ് തന്റെ വിശ്വാസം. പരിശീലകന്‍ വ്യക്തമാക്കി''. ''ആന്റണി ക്ലബ് വിടുമെന്ന ഭയം എനിക്കില്ലെന്നും ഒരു താരം കൂടെ ക്ലബ് വിടുകയാണെങ്കില്‍ അത് ക്ലബിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നുമാണ് എനിക്ക് തോന്നുന്നത്'' പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

എറിക് ടെന്‍ ഹഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് അദ്ദേഹം നേരത്തെ പരിശീലിപ്പിച്ചിരുന്ന അയ്ക്‌സില്‍ നിന്ന് കൂടുതല്‍ താരങ്ങളെ ലക്ഷ്യമിട്ടത്. നേരത്തെ അര്‍ജന്റൈന്‍ താരമായിരുന്ന ലിസാന്ദ്രോ മാര്‍ട്ടിനസിനെ യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നു. ആന്റണിക്കായി അയാക്‌സ് 80 മില്യന്‍ യൂറോയാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് വലിയ തുകയാണെന്നാണ് യുണൈറ്റഡിന്റെ നിരീക്ഷണം.

ഇതിനെ തുടര്‍ന്ന് താരത്തിനായുള്ള നീക്കത്തില്‍ ഇപ്പോള്‍ യുണൈറ്റഡ് കാര്യമായ നീക്കമൊന്നും നടത്തിയിട്ടില്ല. അവസാന സീസണില്‍ അയാക്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം 12 ഗോളുകള്‍ സ്വന്തമാക്കുകയും 10 അസിസ്റ്റുകള്‍ നേടുകയും ചെയ്തിരുന്നു.

facebooktwitterreddit