Liverpool News

കളിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന വെര്‍ണറുടെ പ്രസ്താവനക്ക് മറുപടിയുമായി തോമസ് ടുഷേല്‍

Haroon Rasheed
Chelsea FC Training Session and Press Conference - UEFA Champions League Final 2021
Chelsea FC Training Session and Press Conference - UEFA Champions League Final 2021 / David Ramos/GettyImages
facebooktwitterreddit

ചെല്‍സിയില്‍ കളിക്കാന്‍ മതിയായ അവസരം ലഭിക്കുന്നില്ലെന്ന ചെല്‍സിയുടെ ജര്‍മന്‍ താരം തിമോ വെര്‍ണറുടെ പ്രസ്താവനക്ക് മറുപടിയുമായി പരിശീലകന്‍ തോമസ് ടുഷേല്‍. കൂടുതല്‍ സമയം കളിക്കാനുള്ള വെര്‍ണറുടെ ആഗ്രഹത്തെ കുറിച്ച് കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടുവെന്നാണ് ടുഷേല്‍ വ്യക്തമാക്കിയത്. ഖത്തര്‍ ലോകകപ്പിനായി ടീമിലിടം നേടണമെങ്കില്‍ കൂടുതല്‍ സമയം കളിക്കാന്‍ ആവശ്യമാണെന്ന് ഏതാനും ദിവസം മുന്‍പ് വെര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഷാര്‍ലെറ്റിനെതിരേയുള്ള മത്സരത്തില്‍ വെര്‍ണര്‍ കളിച്ചിരുന്നല്ല. ഹാംസ്ട്രിങ് പരുക്കിനെ തുടര്‍ന്നാണ് വെര്‍ണര്‍ പുറത്തിരിക്കുന്നതെന്നാണ് ടുഷേല്‍ വ്യക്തമാക്കിയത്. '' ഞാന്‍ ആശ്ചര്യപ്പെടുന്നു. ചെല്‍സിയില്‍ കറാറുള്ള യുവാവെന്ന നിലയില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ ഗ്രഹത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകളില്‍ ഒരാളായിരിക്കും ഞാന്‍'' ടുഷേല്‍ വ്യക്തമാക്കി.

'' ഗുണനിലവാരം കാണിക്കുക. നിങ്ങളുടെ സ്ഥാനം നേടുക. നിങ്ങളുടെ സ്ഥാനം സംരക്ഷിക്കുക. ചെല്‍സിയുമായി കരാറുള്ള ഈ ഗ്രഹത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകളില്‍ ഒരാളാണ് ഞാന്‍. അദ്ദേഹം ഇത് പറഞ്ഞത് എനിക്ക് മനസിലാകുന്നില്ല'' വെര്‍ണറുടെ പ്രവസ്താവനയെ കുറിച്ച് ടുഷേല്‍ വ്യക്തമാക്കി.

താരത്തെ ഈ സമ്മറില്‍ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത ഇല്ലെന്നും ടുഷേല്‍ വ്യക്തമാക്കി. '' തീര്‍ച്ചയായും അവന്‍ ഞങ്ങളുടെ കളിക്കാരനാണ്. ഉറപ്പാണ്'' അടുത്ത സീസണില്‍ ക്ലബില്‍ തുടരുമോ എന്ന ചോദ്യത്തിന് ടുഷേല്‍ പ്രതികരിച്ചു. അതേ സമയം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് റഹീം സ്റ്റിര്‍ലിങ് ക്ലബിലെത്തിയത് വെര്‍ണര്‍ക്ക് തിരിച്ചടിയാകും. വെര്‍ണറുടെ ഇഷ്ട പൊസിഷനായ ഇടത് സൈഡിലാണ് സ്റ്റിര്‍ലിങ് കളിക്കുന്നത്.

ഇത് താരത്തിന് കൂടുതല്‍ അവസരം കുറയാന്‍ കാരണമാകും. 2020ല്‍ ജര്‍മന്‍ ക്ലബായ ആര്‍.ബി ലെപ്‌സിഗില്‍ നിന്ന് ചെല്‍സിയിലെത്തിയത് മുതല്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ വെര്‍ണര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാലയളവിനുള്ളില്‍ 89 മത്സരത്തില്‍ നിന്ന് വെറും 23 ഗോളുകള്‍ മാത്രമേ ജര്‍മന്‍ താരം ബ്ലൂസിന് വേണ്ടി സ്വന്തമാക്കിയിട്ടുള്ളു.

facebooktwitterreddit