മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ സൈനിങ് ടൈറൽ മലാസിയയെ പ്രശംസിച്ച് വിക്ടര്‍ ലിൻഡെലോഫ്

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ച ഡച്ച് യുവതാരം ടൈറൽ മലാസിസയെ പ്രശംസിച്ച് വിക്ടര്‍ ലിന്‍ഡെലോഫ്. ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള പ്രീ-സീസൺ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു മലാസിയ പുറത്തെടുത്തത്.
ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള മത്സരത്തിന് ശേഷം സംസാരിച്ച ലിന്‍ഡെലോഫ് "ഞാന്‍ അവനോട് കുറച്ച് സംസാരിച്ചു. അവന്‍ മികച്ച വ്യക്തിയാണെന്ന് തോന്നുന്നു. അവൻ സ്ക്വാഡുമായും, എല്ലാവരുമായും പെട്ടെന്ന് ഇഴകി ചേരുമെന്ന് എനിക്ക് തോന്നുന്നു.
മലാസിയക്കൊപ്പം കൂടുതല്‍ പരിശീലനം ചെയ്യാനും പ്രവര്‍ത്തിക്കാനും എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹം ശരിക്കും നല്ലവനാണ്'' ലിന്‍ഡ്‌ലോഫ് വ്യക്തമാക്കി.
ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള മത്സരശേഷം യുണൈറ്റഡിന് എങ്ങനെ കാര്യങ്ങള്‍ മെച്ചപ്പെടുത്താനാകുമെന്ന് വ്യക്തമാക്കി പരിശീലകന്‍ എറിക് ടെന്‍ ഹഗും മത്സരത്തിന് ശേഷം സംസാരിച്ചു.
ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ 3-1ന്റെ ജയമാണ് ചുവന്ന ചെകുത്താന്‍മാര്‍ സ്വന്തമാക്കിയത്. ഇതോടെ പുതിയ പരിശീലകന്‍ എറികിന് കീഴില്‍ മികച്ച വിജയം നേടാനും യുണൈറ്റഡിനായി.
ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു യുണൈറ്റഡ് പ്രീ സീസണ്‍ മത്സരത്തിലെ ജയത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് മെല്‍ബന്‍ എഫ്.സിയേയും തോല്‍പിച്ചു. പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ യുണൈറ്റഡിലുള്ള താരങ്ങളില്‍ നിന്ന് എറികിന്റെ ശൈലിയേയും ടീമിന്റെ പ്രകടനത്തെയും കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്.
പുതിയ സീസണിലേക്കായി ട്രാന്‍സ്ഫറുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുണൈറ്റഡ് ബാഴ്‌സലോണയുടെ ഡച്ച് യുവതാരം ഫ്രാങ്കി ഡിയോങ്ങിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.