Top Stories

സാമ്പത്തിക പ്രതിസന്ധിക്കിടയിലും യൂറോപ്പില്‍ കരുത്തുകാട്ടി ബാഴ്‌സലോണ

Haroon Rasheed
FC Barcelona Unveil New Signing Raphinha
FC Barcelona Unveil New Signing Raphinha / David Ramos/GettyImages
facebooktwitterreddit

ഏതാനും ആഴ്ചവരെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയായിരുന്ന ബാഴ്‌സലോണ ഇപ്പോള്‍ സൂപ്പര്‍ പദവിയിലാണ്. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച യൂറോപ്പിലെ മൂന്നാമത്തെ ടീമാണ് ഇപ്പോള്‍ ബാഴ്‌സലോണ. പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ലീഡ്‌സ് യുണൈറ്റഡ് എന്നിവര്‍ മാത്രമാണ് ഈ സമ്മറില്‍ ബാഴ്‌സലോണക്ക് മുകളില്‍ തുക ചിലവഴിച്ച രണ്ട് ടീമുകള്‍.

ട്രാന്‍സ്ഫറിലെ വേരിയബിളുകള്‍ കണക്കാക്കാതെ തന്നെ കാറ്റാലന്‍ ക്ലബ് ഇതിനടോകം ഈ സീസണില്‍ 103 യൂറോ ചിലവാക്കിക്കഴിഞ്ഞു. ലീഡ്‌സില്‍ നിന്ന് കാംപ് നൗവിലെത്തിച്ച ബ്രസീലിയന്‍ താരം റഫീഞ്ഞക്കായി 58 മില്യന്‍ യൂറോയും ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് 45 മില്യന്‍ യൂറോയുമാണ് കാറ്റാലന്‍ ക്ലബ് ചിലവഴിച്ചത്. ഇതില്‍ ലെവന്‍ഡോസ്‌കിയെ ടീമിലെത്തിച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.

എ. സി മിലാന്‍ താരമായിരുന്ന ഫ്രാങ്ക് കെസ്സി, ചെല്‍സിയുടെ ഡെന്‍മാര്‍ക്ക് താരമായ ആന്ദ്രിയാസ് ക്രിസ്റ്റ്യന്‍സന്‍ എന്നിവരെ ഫ്രീ ട്രാന്‍സ്ഫറില്‍ ടീമിലെത്തിക്കാനും ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടുണ്ട്. യൂറോപ്പില്‍ ഇതുവരെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചിരിക്കുന്നത്. 108.75 മില്യന്‍ യൂറോയാണ് സിറ്റി ചിലവഴിച്ചിരിക്കുന്നതെന്നാണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം ലീഡ്‌സ് യുണൈറ്റഡ് 105.64 മില്യന്‍ യൂറോയും ചിലവഴിച്ചിട്ടുണ്ട്. ആഴ്‌സനല്‍ 97 മില്യന്‍ യൂറോ ചിലവഴിച്ചാണ് താരങ്ങളെ ടീമിലെത്തിച്ചത്. ചെല്‍സി 94.2 മില്യന്‍ യൂറോ, ടോട്ടന്‍ ഹാം 87.2 മില്യന്‍ യൂറോ, ബൊറൂസിയ ഡോര്‍ട്മുണ്ട് 86 മില്യന്‍ യൂറോ, ലിവര്‍പൂള്‍ 85.8 മില്യന്‍ യൂറോ, റയല്‍ മാഡ്രിഡ് 80 മില്യന്‍ (ഇത് 100 മില്യനിലെത്താം), പി.എസ്.ജി 79.5 മില്യന്‍ യൂറോ എന്നിങ്ങനെയാണ് ഇപ്പോള്‍ ഈ സമ്മറില്‍ താരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടി ചിലവഴിച്ചിരിക്കുന്നത്.

facebooktwitterreddit