Top Stories

തിയാഗോ സില്‍വക്കൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കൂലിബാലിക്ക് കഴിയുമെന്ന പ്രതീക്ഷയില്‍ തോമസ് ടുഷേല്‍

Haroon Rasheed
Chelsea v Club América - Preseason Friendly
Chelsea v Club América - Preseason Friendly / Ethan Miller/GettyImages
facebooktwitterreddit

ചെല്‍സി പുതുതായി ടീമിലെത്തിച്ച സെനഗലീസ് പ്രതിരോധ താരം കലിഡൗ കൂലിബാലിക്ക് മികച്ച പ്രകനടം പുറത്തെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ പരിശീലകന്‍ തോമസ് ടുഷേല്‍.

മികച്ച അനുഭവസമ്പത്തുള്ള ബ്രസീലിയന്‍ താരം തിയാഗോ സില്‍വയെ അനുകരിക്കാന്‍ കൂലിബാലിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ടുഷേല്‍. അടുത്തിടെയായിരുന്നു 40 മില്യന്‍ യൂറോക്ക് ഇറ്റാലിയന്‍ ക്ലബായ നാപോളിയില്‍നിന്ന് സെനഗലീസ് താരത്തെ ബ്ലൂസ് ടീമിലെത്തിച്ചത്. '' നാല് ബാക്ക് ത്രി കളിക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ള പരിചയം, ഗുണനിവാരം, മികച്ച പ്രതിരോധം, ഉയരം എന്നിവ എല്ലാമുണ്ട്.

ഇത് ഞങ്ങളുടെ ബ്രില്യന്റ് സൈനിങാണ്. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് നിലവാരം കാണിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'' ടുഷേല്‍ വ്യക്തമാക്കി. പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി ചെല്‍സി ഇപ്പോള്‍ അമേരിക്കയിലാണുള്ളത്. കഴിഞ്ഞ ദിവസം ക്ലബ് അമേരിക്കക്കെതിരേ ചെല്‍സി 2-1 ന്റെ ജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ കൂലിബാലി കളിച്ചിരുന്നില്ല.

'' അദ്ദേഹം ഇപ്പോള്‍ പുറത്ത് പരിശീലനത്തിലാണ്, ഉടന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. ദേശീയ ടീമില്‍ എഡ്വാര്‍ഡ് മെന്‍ഡിക്കൊപ്പം കളിക്കുന്നു. നാപോളിയില്‍ നിന്നുള്ള ജാര്‍ജിഞ്ഞോയെ അറിയുന്നു'' ടുഷല്‍ കൂട്ടിച്ചേര്‍ത്തു. '' അദ്ദേഹം ഇപ്പോള്‍ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്. അതിലും പ്രായമുള്ളവനും മികച്ച അനുഭവ സമ്പത്തുള്ളവനുമായ തിയാഗോ സില്‍വ ഞങ്ങള്‍ക്കൊപ്പം മികച്ച നിലയില്‍ നില്‍ക്കുന്നുണ്ട്. കൗലിഡൗവിന് അതുപോലെ കളിക്കാനും വര്‍ഷങ്ങളോളം കളിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'' ടുഷേല്‍ വ്യക്തമാക്കി.

facebooktwitterreddit