എറിക് ടെന്‍ ഹഗിന് കീഴില്‍ യുണൈറ്റഡ് നേടിയത് വലിയ പുരോഗതി; ലൂക്ക് ഷോ

എറിക് ടെൻ ഹാഗിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനോടകം തന്നെ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ലൂക്ക് ഷോ.
ടീം മുന്നോട്ട് പോയിരുന്ന രീതിയിൽ തങ്ങൾക്ക് ഇനി സംതൃപ്തരാകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ഷോ, ടെൻ ഹാഗിന് കീഴിൽ പരിശീലനം
"ടീം പോയിരുന്ന രീതിയിൽ ഞങ്ങൾക്ക് സംതൃപ്തരാകാൻ കഴിയില്ല. അവിടെയല്ല ക്ലബ് ഉണ്ടാവേണ്ടത്. ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങളുടെയും തീവ്രതയുടെയും നിലവാരത്തിൽ ഒരു വലിയ ചുവടുവെപ്പ് നടത്തേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ രണ്ടാഴ്ചയുടെ തുടക്കം മുതൽ, പ്രത്യേകിച്ചും പരിശീലനത്തിൽ, ഇത് തീർച്ചയായും ഒരു വലിയ പുരോഗതിയാണെന്ന് ഞാൻ കരുതുന്നു," ഷോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെബ്സൈറ്റിനോട് പറഞ്ഞു.
"മത്സരങ്ങളില്‍ പോലും നിങ്ങള്‍ മുൻപ് കണ്ടിട്ടില്ലാത്ത കാര്യങ്ങൾ നിങ്ങൾക്ക് കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനാൽ ആകാംക്ഷയോടെ കാത്തിരിക്കേണ്ട കാര്യങ്ങൾ ഉണ്ടെന്ന് ഞാൻ കരുതുന്നു.
"ടീമിന് എന്താണ് വേണ്ടതെന്ന് മാനേജർക്ക് അറിയാമെന്നും, കളിക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടെന്നും ഞാൻ കരുതുന്നു. അത് എല്ലാ താരങ്ങളും മനസിലാക്കിയിട്ടുണ്ട്, അവർ അത് ആസ്വദിക്കുന്നുമുണ്ട്.
പ്രീമിയർ ലീഗ് ചരിത്രത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മോശം സീസണാണ് കടന്ന് പോയത്. പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്ത് കഴിഞ്ഞ സീസൺ പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടില്ല. അതിനാൽ തന്നെ ഈ സീസണിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുത്ത എറിക് ടെൻ ഹാഗിന് മുന്നിൽ വലിയ ഉത്തരവാദിത്തങ്ങളാണുള്ളത്.
ടെൻ ഹാഗിന് കീഴില്‍ മികച്ച തുടക്കമാണ് യുണൈറ്റഡ് കുറിച്ചിരിക്കുന്നത്. സീസണിലെ ആദ്യ പ്രീ സീസണ്‍ മത്സരത്തില്‍ ലിവർപൂളിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, തൊട്ടടുത്ത മത്സരത്തിൽ മെൽബൺ വിക്ടറിക്കെതിരെ 4-1ന്റെ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. പ്രീ-സീസൺ ടൂറിന്റെ ഭാഗമായി നിലവിൽ ഓസ്‌ട്രേലിയയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡ് ഉള്ളത്.