Top Stories

ജൂഡ് ബെല്ലിങ്ഹാമിനെ നോട്ടമിട്ട് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്

Haroon Rasheed
England v Hungary: UEFA Nations League - League Path Group 3
England v Hungary: UEFA Nations League - League Path Group 3 / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ടിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിൽ റയൽ മാഡ്രിഡിന് കണ്ണുണ്ടെന്ന് റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ബെല്ലിങ്ങ്ഹാം റയലിന്റെ റഡാറിലുണ്ടെന്ന് റിപ്പോർട്ട് ചെയ്‌തത്‌.

എന്നാല്‍ താരം ഡോര്‍ട്മുണ്ടില്‍ കരാര്‍ പുതുക്കുമോ ഇല്ലയോ എന്നതറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ റയല്‍ മാഡ്രിഡ്. അടുത്തിടെ ഡോര്‍ട്മുണ്ടിന്റെ മുന്നേറ്റതാരമായ എര്‍ലിങ് ഹാളണ്ടിനെ ഡോര്‍ട്മുണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കൈമാറിയിരുന്നു. ഈ ഇനത്തില്‍ ജര്‍മന്‍ ക്ലബിന് അത്യാവശ്യം പണം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇനി ബെല്ലിങ്ഹാമിനെ വില്‍ക്കാനുള്ള സാധ്യത കുറവാണെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ബെല്ലിങ്ഹാമിനെ ടീമിലെത്തിക്കുന്നതിന് വേണ്ടി റയല്‍ മാഡ്രിഡ് പ്രതിനിധികള്‍ താരത്തെ കാണാന്‍ യാത്ര ചെയ്തിട്ടുണ്ട്. നിലവില്‍ റയലിന്റെ മിഡ്ഫീല്‍ഡ് താരങ്ങളായ എഡ്വാര്‍ഡോ കാമവിംഗ, ചൗമേനി, ഫെഡെ വാല്‍വര്‍ഡെ എന്നിവര്‍ക്കൊപ്പം താളം കണ്ടെത്താന്‍ കഴിയുമെന്നും റയല്‍ വിശ്വസിക്കുന്നു. കസാമിറോ, ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച് തുടങ്ങിയ പരിചയ സമ്പന്നരായ മിഡ്ഫീല്‍ഡ് താരങ്ങള്‍ റയലിനുണ്ടെങ്കിലും മോഡ്രിച്ചിനും ക്രൂസിനും ക്ലബില്‍ ഒരു വര്‍ഷത്തെ കരാര്‍ മാത്രമേ ബാക്കിയുള്ളൂ.

അതിനാല്‍ ഇവര്‍ക്ക് പിന്തുടര്‍ച്ചക്കാരായി പുതിയൊരു മിഡ്ഫീല്‍ഡ് സംഘത്തെ ഒരുക്കുക എന്നതാണ് റയലിന് മുന്നില്‍ ഇപ്പോഴുള്ള പ്രധാന ലക്ഷ്യം. എന്നാല്‍ യൂറോപ്പില്‍ നിന്നുള്ള പല വമ്പന്‍മാരും ബെല്ലിങ്ഹാമിന് വേണ്ടി താല്‍പര്യം പ്രകടിപ്പിക്കുന്നതിനാല്‍ താരത്തെ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിക്കാന്‍ കഴിയുമോ എന്ന കാര്യം കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.

facebooktwitterreddit