Manchester United

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ട് ഭാഗങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്: എറിക് ടെന്‍ ഹഗ്

Haroon Rasheed
FBL-THA-ENG-PR-LIVERPOOL-MAN UTD
FBL-THA-ENG-PR-LIVERPOOL-MAN UTD / MANAN VATSYAYANA/GettyImages
facebooktwitterreddit

അടുത്ത സീസണിലേക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ട് ഭാഗങ്ങള്‍ ശക്ഷിപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹഗ്. യുണൈറ്റഡിന്റെ മിഡ്ഫീല്‍ഡും അറ്റാക്കിങ്ങിലുമാണ് ഈ സീസണില്‍ യുണൈറ്റഡ് ടീമിനെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് എറിക് വ്യക്തമാക്കിയതായി മെട്രോ റിപ്പോര്‍ട്ട് ചെയ്തു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ പരിശീലനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എറിക് ഇക്കാര്യം വ്യക്തമാക്കിയത്. '' ഞങ്ങള്‍ക്ക് ശരിയായ കളിക്കാരെ വേണം, ഞങ്ങള്‍ക്ക് ശരിക്കും മികച്ചൊരു ടീമുണ്ട്. ഞങ്ങളുടെ കളിക്കുന്ന രീതി വികസിപ്പിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. അവസരമുണ്ടെങ്കില്‍ ഞങ്ങള്‍ പുതിയ കളിക്കാരെ ടീമിലെത്തിക്കും'' എറിക് വ്യക്തമാക്കി.

മധ്യനിരയിലേക്ക് ഫ്രാങ്കി ഡിയോങ്ങിനെയാണോ ലക്ഷ്യമിടുന്നതെന്ന ചോദ്യത്തില്‍ നിന്ന് എറിക് ഒഴിഞ്ഞുമാറി. '' മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറില്ലാത്ത ഒരു താരത്തെ കുറിച്ച് ഞാന്‍ ഒരിക്കലും സംസാരിക്കില്ല. ഇക്കാര്യത്തെ കുറിച്ച് എനിക്ക് ഒന്നും സംസാരിക്കാന്‍ കഴിയില്ല'' എറിക് വ്യക്തമാക്കി. ഈ സീസണില്‍ ഇതുവരെ ഒരു മുന്നേറ്റ താരത്തെ മാത്രമേ യുണൈറ്റഡ് ടീമിലെത്തിച്ചിട്ടുള്ളു. 13 മില്യന്‍ പൗണ്ട് നല്‍കി ഫെയനൂര്‍ദില്‍ നിന്ന് ടിറല്‍ മലാസിയയെയാണ് ചുവന്ന ചെകുത്താന്‍മാര്‍ ഇപ്പോള്‍ ടീമിലെത്തിച്ചിരിക്കുന്നത്.



facebooktwitterreddit