Top Stories

ഗോകുലം ഗോള്‍കീപ്പര്‍ ഇനി ഐ.എസ്.എല്ലില്‍ കളിക്കും

Haroon Rasheed
FBL-IND-UNREST-KASHMIR
FBL-IND-UNREST-KASHMIR / TAUSEEF MUSTAFA/GettyImages
facebooktwitterreddit

ഗോകുലം കേരളയെ ഐ ലീഗ് കിരീടം നേടാന്‍ സഹായിച്ച ഗോള്‍കീപ്പര്‍ ഇനി ഐ.എസ്.എല്ലിന്റെ ഭാഗമാകും. മലബാറിയന്‍സിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായ രക്ഷിത് ദാഗറാണ് ഗോകുലം കേരള വിടുന്നത്. ഐ.എസ്.എല്‍ ക്ലബായ ജംഷദ്പൂര്‍ എഫ്.സിയിലേക്കാണ് താരം ചേക്കേറുന്നതെന്നാണ് വിവരം.

ഐ.എഫ്.ടി.ഡബ്ല്യൂ.ടി.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ സീസണില്‍ ഏഴ് ക്ലീന്‍ഷീറ്റ് നേടി ഐ ലീഗ് കിരീടം രണ്ടാം തവണയും കേരളത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ദഗറിന് കഴിഞ്ഞിരുന്നു. സീസണിലുടനീളം 15 ഗോളുകള്‍ മാത്രമാണ് ഗോകുലം കേരള വഴങ്ങിയിട്ടുള്ളു. സുദേവ ഡല്‍ഹി എഫ്.സിയില്‍ നിന്നായിരുന്നു ദാഗര്‍ ഗോകുലത്തിലെത്തിയത്.

ഐ ലീഗില്‍ വിവിധ ക്ലബ്ബുകള്‍ക്കായി 50ല്‍ അധികം മത്സരങ്ങള്‍ ശ്രീലങ്കന്‍ താരം കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാള്‍, പഞ്ചാബ് എഫ്.സി, ഡി.എസ്.കെ ശിവജിയാന്‍ എന്നീ ക്ലബ്ബുകള്‍ക്കും വേണ്ടിയും ദകര്‍ കളിച്ചിട്ടുണ്ട്. നേരത്തെ പഞ്ചാബ് എഫ്.സിക്കൊപ്പം ഐ ലീഗ് കിരീടം സ്വന്തമാക്കിയ രക്ഷിതിന്റെ രണ്ടാം ഐ ലീഗ് കിരീട നേട്ടമായിരുന്നു ഗോകുലം കേരളക്കൊപ്പം.


തുടര്‍ച്ചയായ രണ്ടാം തവണയും ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള അടുത്ത സീസണിലേക്ക് മികച്ച ടീമിനെയാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. അവസാന സീസണില്‍ ഗോകുലം കേരളയുടെ പ്രതിരോധത്തിലെ പ്രധാന താരമായിരുന്ന അമിനോ ബൗബയുടെ കരാര്‍ ക്ലബ് പുതുക്കിയിരുന്നു. ക്ലബിലെ അഫ്ഗാനിസ്ഥാന്‍ താരവും ക്യാപ്റ്റനുമായിരുന്ന മുഹമ്മദ് ഷരീഫിന്റെ കരാര്‍ പുതുക്കുന്നതിന് വേണ്ടി ക്ലബ് ചര്‍ച്ചയിലാണ്. അതേ സമയം വയനാട്ടുകാരനായ മലയാളി താരം അലക്‌സ് സജിയും ക്ലബ് വിട്ടിരുന്നു. ഐ.എസ്.എല്‍ ക്ലബായ ഹൈദരാബാദ് എഫ്.സിയിലേക്കാണ് അലക്‌സ് സജി ചേക്കേറിയിരിക്കുന്നത്.

facebooktwitterreddit