Manchester United

ടീമിലെ അഞ്ചു താരങ്ങളെ ക്ലബ് വിടാന്‍ അനുവദിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Haroon Rasheed
Benfica v Ajax - UEFA Champions League
Benfica v Ajax - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

അടുത്ത സീസണിലേക്കായി പുതിയ താരങ്ങളെ എത്തിക്കുന്നതിന് വേണ്ടി സീനിയര്‍ ടീമിലെ അഞ്ച് താരങ്ങള്‍ക്ക് ടീം വിടാന്‍ അനുമതി നല്‍കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഡച്ച് കാരനായ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹഗ് എത്തുന്നതോടെ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നിതിന് വേണ്ടിയാണ് സീനിയര്‍ ടീമീനൊപ്പമുള്ള അഞ്ച് താരങ്ങള്‍ക്ക് ക്ലബ് വിടാനുള്ള അനുമതി നല്‍കുന്നത്.

മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫില്‍ ജോണ്‍സന്‍, എറിക് ബെയിലി, ആരോണ്‍ വാന്‍ ബിസാക്ക എന്നിവരെ ക്ലബ് വിടാന്‍ അനുവദിക്കും. ബ്രാന്‍ഡന്‍ വില്യംസ്, അക്‌സല്‍ ടുവാന്‍സബെ തുടങ്ങിയവരെ ലോണില്‍ അയക്കാനുമാണ് യുണൈറ്റഡിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വരും മാസങ്ങളില്‍ യുണൈറ്റഡിന്റെ പ്രതിരോധത്തിലെ അഞ്ച് താരങ്ങളെ വില്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്യ 1978-79 സീസണിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏറ്റവും മോശമായ പ്രതിരോധനിരയായിരുന്നു അവസാന സീസണിലേത്.

പ്രതിരോധനിരയില്‍ ഏറ്റവും കൂടുതല്‍ ആളുകളുണ്ടായിരുന്നിട്ടും 57 ഗോളുകളായിരുന്നു യുണൈറ്റഡ് വഴങ്ങിയത്. ടീം പുനര്‍നിര്‍മിക്കുന്നതിന് വേണ്ടി ഫില്‍ ജോണ്‍സണ്‍, എറിക് ബെയ്‌ലി, ബ്രാന്‍ഡന്‍ വില്യംസ്, ആക്‌സല്‍ ടുവന്‍സെബ, ആരോണ്‍ ബിസാക്ക തുടങ്ങിയവരോട് ക്ലബ് വിടാമെന്ന് ഈ സമ്മറില്‍ ക്ലബ് വിടാമെന്ന് യുണൈറ്റഡ് പറഞ്ഞിരുന്നതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വില്യംസും ടുവന്‍സെബയും കഴിഞ്ഞ സീസണില്‍ ലോണിലായിരുന്നു കളിച്ചത്. അടുത്ത സീസണിലും അവര്‍ക്ക് യുണൈറ്റഡ് നിരയില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ജോനസ്, ബെയിലി, വാന്‍ ബിസാക്ക എന്നിവരുടെ പ്രകടനം മോശമായതിനാല്‍ അടുത്ത സീസണില്‍ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ കഴിയുമെന്നാണ് യുണൈറ്റഡിന്റെ പ്രതീക്ഷ.

facebooktwitterreddit