Football in Malayalam

ബേണ്‍ലി സ്‌ട്രൈക്കര്‍ ഉടന്‍ ന്യൂ കാസില്‍ യുണൈറ്റഡിലെത്തും

Haroon Rasheed
Leicester City v Burnley FC - Premier League
Leicester City v Burnley FC - Premier League / Stephen Pond/GettyImages
facebooktwitterreddit

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ രണ്ടാം ട്രാന്‍സ്ഫര്‍ ന്യൂകാസില്‍ യുണൈറ്റഡ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റിപ്പോര്‍ട്ട്. ബേണ്‍ലിയുടെ സ്‌ട്രൈക്കര്‍ ക്രിസ് വുഡിനെയാണ് ന്യൂകാസില്‍ യുണൈറ്റഡ് ജനുവരിയിലെ രണ്ടാമത്തെ താരമായി ടീമിലെത്തിക്കുന്നതെന്ന് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

20 മില്യന്‍ പൗണ്ടിന്റെ റിലീസ് ക്ലോസ് നല്‍കിയ താരത്തിന് വേണ്ടി മെഡിക്കല്‍ എടുക്കാന്‍ ന്യൂകാസില്‍ തയ്യാറായിട്ടുണ്ടെന്നാണ് വിവരം. ന്യൂ കാസില്‍ യുണൈറ്റഡിന്റെ മുന്നേറ്റ താരം കല്ലം വില്‍സണ്‍ പരുക്കേറ്റ് പുറത്തായത് കാരണമാണ് ക്ലബ് ഇത്ര പെട്ടെന്ന് മുന്നേറ്റത്തിലേക്ക് പുതിയ താരത്തെ എത്തിക്കാന്‍ ശ്രമിക്കുന്നത്.

ലീഗില്‍ തിരിച്ചുവരണമെങ്കില്‍ പ്രീമിയര്‍ ലീഗില്‍ അനുഭവസമ്പത്തുള്ള താരത്തെ തന്നെ ടീമിലെത്തിക്കുന്നതിന് വേണ്ടിയാണ് ബേണ്‍ലി താരത്തെ ന്യൂകാസില്‍ ലക്ഷ്യമിട്ടത്. ലീഗില്‍ നിലവില്‍ റിലഗേഷന്‍ സോണിലുള്ള ന്യൂ കാസിലിന് അതില്‍ നിന്ന് രക്ഷപ്പെടുക എന്ന ഏകലക്ഷ്യമാണ് ഇപ്പോഴുള്ളത്. അതിനാല്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യുന്നതിന് മുന്‍പ് തന്നെ അത്യാവശ്യമുള്ള താരങ്ങളെ ഉടന്‍ ക്ലബിലെത്തിക്കാനാണ് നീക്കം.

ഈ മാസം ആദ്യത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം കെയ്‌റാന്‍ ട്രിപ്പിയറെ ന്യൂകാസില്‍ യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നു. സീസണില്‍ 42 ഗോളുകള്‍ വഴങ്ങിയ ന്യൂ കാസിലിന്റെ ഏറ്റവും ദുര്‍ബലമായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയിയിരുന്നു ട്രിപ്പിയറെ ടീമിലെത്തിത്തച്ചത്.

ന്യൂ കാസിലിന്റെ മുന്നേറ്റത്തിലേക്ക് ലിവര്‍പൂള്‍ താരം ഡിവോക്ക് ഒറിഗി, ആഴ്‌സനല്‍ താരം എമറിക് ഒബമയോങ്, ബെന്‍ഫിക്ക താരം ഡാര്‍വിന് നുനസ് എന്നിവരെ പരിഗണിച്ചിരുന്നു. ഇതിനിടെയാണ് ബേണ്‍ലി താരത്തെ ടീമിലെത്തിക്കാനുള്ള നീക്കവുമായി ന്യൂകാസില്‍ മുന്നോട്ട് പോവുന്നത്.

facebooktwitterreddit