പോള്‍ പോഗ്ബ യുവന്റസിലേക്ക് തിരിച്ചെത്താനുള്ള സാധ്യത മങ്ങുന്നു

Haroon Rasheed
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Eurasia Sport Images/GettyImages
facebooktwitterreddit

റോം: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മധ്യനിരയിലെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ യുവന്റസിലേക്ക് തിരിച്ചെത്താനുള്ള സാധ്യത മങ്ങുന്നു. നേരത്തെ പോഗ്ബ യുവന്റസിലെത്തുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പോഗ്ബയുടെ തിരിച്ചുപോക്കിന്റെ സാധ്യത കുറഞ്ഞിരിക്കുകകയാണ്.

സീസണ്‍ അവസാനത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള പോഗ്ബയുടെ കരാര്‍ അവസാനിക്കുകയാണ്. റയല്‍ മാഡ്രിഡ്, പി.എസ്.ജി തുടങ്ങിയ ക്ലബുകളും പോഗ്ബക്കായി ഇപ്പോള്‍ രംഗത്തുണ്ട്. വര്‍ഷങ്ങളായി പോഗ്ബ യുവന്റസിലേക്ക് തിരിച്ചുപോവുമെന്ന വാര്‍ത്തകളുണ്ടായിരുന്നു, ഇതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. പക്ഷെ കോട്ട് ഓഫ്‌സൈഡിന്റെ അഭിപ്രായത്തില്‍ പോഗ്ബയെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ തന്നെയാണ് യുവന്റസ്.

ഡച്ച് താരമായ മാതിയാസ് ഡി ലിറ്റ്, സ്വീഡിഷ് താരമായ സ്ലാറ്റന്‍ ഇബ്രാഹീമോവിച്ച്, ഇറ്റാലിയന്‍ താരമായ മോയസ് കീന്‍ തുടങ്ങിയ താരങ്ങളെ യുവന്റസിലെത്തിക്കുന്നതിന് പോഗ്ബയുടെ ഏജന്റായ മിനോ റയോള സഹായിച്ചിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന യുവന്റിസന് പുതിയ താരങ്ങളെ കൊണ്ടുവരുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍.

2012ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് യുവന്റസിലെത്തിയ പോഗ്ബ 2016 വരെ യുവന്റസില്‍ തുടര്‍ന്നു. 2016ലായിരുന്നു യുവന്റസില്‍ നിന്ന് ലോകകപ്പ് ചാംപ്യന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയത്. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പരുക്കേറ്റ പോള്‍ പോഗ്ബ വിശ്രമത്തിലാണ് ഇപ്പോള്‍. രണ്ട് ദിവസം മുന്‍പ് കസാക്കിസ്താനെതിരേ നടന്ന മത്സരത്തില്‍ പോഗ്ബ കളിച്ചിരുന്നില്ല. മത്സരത്തില്‍ എതിരില്ലാത്ത എട്ട് ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം.

facebooktwitterreddit