"ഡി ബ്രൂയ്‌ന്റെ ബൂട്ടുകെട്ടാൻ പോലും യോഗ്യത ലിവർപൂൾ കളിക്കാർക്കില്ല", ഗാർഡ് ഓഫ് ഓണറിനെതിരെ മുൻ ലിവർപൂൾ താരം

Emre Can, Roberto Firmino, Kevin De Bruyne
Liverpool v Manchester City - Premier League | Shaun Botterill/Getty Images

പ്രീമിയർ ലീഗ് വിജയിച്ചതിന് അടുത്ത മത്സരത്തിൽ ലിവർപൂളിന് മാഞ്ചസ്റ്റർ സിറ്റി ഗാർഡ് ഓഫ് ഓണർ നൽകുമെന്ന തീരുമാനത്തോട് രൂക്ഷമായി പ്രതികരിച്ച് മുൻ ലിവർപൂൾ താരം ഡാനി മർഫി. ഡി ബ്രൂയ്നെ പോലുള്ള കളിക്കാർ തന്നെക്കാൾ നിലവാരം കുറഞ്ഞ കളിക്കാരെ അഭിനന്ദിച്ച് കയ്യടിക്കുന്നത് ആലോചിക്കാൻ പോലുമാകില്ലെന്നാണ് മർഫി പറയുന്നത്.

'അതൊരു അസംബന്ധമാണെന്നാണ് ഞാൻ കരുതുന്നത്. താല്പര്യമുണ്ടായിട്ടല്ല ആരുമത് ചെയ്യുന്നത്. യുണൈറ്റഡ് ലീഗ് വിജയിച്ചാൽ ഒരു ലിവർപൂൾ താരമെന്ന നിലയിൽ ഞാനത് നൽകിയേക്കാം. അവർ നിങ്ങളെക്കാൾ മികച്ചതാണെന്ന ബോധത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്യുന്നത്"

"കെവിൻ ഡി ബ്രൂയ്ൻ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരമാണ്. അദ്ദേഹം തൻറെ ബൂട്ട്കെട്ടാൻ പോലും യോഗ്യതയില്ലാത്ത ലിവർപൂൾ താരങ്ങലെ അഭിനന്ദിച്ച് കയ്യടിക്കുന്നത് ആലോചിച്ച് നോക്കുക. അത്തരമൊരു ഗാർഡ് ഓഫ് ഓണർ സ്വീകരിക്കേണ്ടി വന്നാൽ എനിക്ക് പോലുമത് നാണക്കേടുണ്ടാകും." ടോക്ക്സ്പോർട്ടിനോട് സംസാരിക്കുമ്പോൾ മർഫി പറഞ്ഞു.

അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെയാണ് നേരിടുന്നത്. മത്സരത്തിന് മുൻപ് ലിവർപൂളിനെ അഭിനന്ദിച്ച് ഗാർഡ് ഓഫ് ഓണർ നൽകുമെന്നും അവരത് അർഹിക്കുണ്ടെന്നും പരിശീലകൻ ഗ്വാർഡിയോള നേരത്തെ വ്യക്തമാക്കിയിരുന്നു.