ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ, പി എസ്ജി മുന്നേറ്റനിര താരം കവാനിയെ കൂടാരത്തിലെത്തിക്കാൻ ബാഴ്‌സ

UEFA Champions League"Paris St Germain v Galatasaray AS"
Edinson Cavani will become a free agent once his contract with PSG expires | ANP Sport/Getty Images

പിഎസ്ജിയുടെ ഉറുഗ്വായൻ സ്ട്രൈക്കറായ എഡിസൻ കവാനിയെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിച്ചേക്കും. തങ്ങൾ ലക്ഷ്യമിടുന്ന ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ, താരത്തിന് ബദലായാണ് ബാഴ്‌സ കവാനിയെ കാണുന്നതെന്നാണ് സൂചന.

മികച്ച ഫോമിൽ നിൽക്കുന്ന കവാനി ഈ സീസൺ അവസാനം ഫ്രീ ഏജന്റ് ആവും. ചെൽസി, അറ്റ്ലറ്റികോ മാഡ്രിഡ് തുടങ്ങിയവരെല്ലാം താരത്തിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ, ചെൽസി വെർണറെ സ്വന്തമാക്കിയതിനാൽ ഇനി കവാനിയെ ലക്ഷ്യമിടാൻ സാധ്യതയില്ല.

അടുത്ത സീസണിലേക്കു വേണ്ടി മാത്രമായിരിക്കും ബാഴ്സ കവാനിയെ കൂടാരത്തിലെത്തിക്കുന്നത്. ഇന്റർ സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിന്റെ ട്രാൻസ്ഫറിനു വേണ്ടി ബാഴ്സ ശ്രമം നടത്തുന്നുണ്ടെങ്കിലും, ആ നീക്കം ഫലപ്രാപ്തി കണ്ടിട്ടില്ല. അതാണ് താരത്തിന് ബദൽ കണ്ടെത്താൻ ബാഴ്‌സയെ പ്രേരിപ്പിക്കുന്നത്.

പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ കവാനി ഫ്രഞ്ച് ക്ലബിന് വേണ്ടി 301 മത്സരങ്ങളിൽ നിന്നും ഇരുനൂറു ഗോളുകൾ നേടിയിട്ടുണ്ട്‌. മികച്ച ഫോമിലുള്ള താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിച്ചാൽ ബാഴ്‌സ മുന്നേറ്റനിരക്ക് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.